Asianet News MalayalamAsianet News Malayalam

വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചു, മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല; എംബി രാജേഷ്

മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ലെന്നും കള്ളക്കടത്ത് സ്വർണ്ണം എന്തിന് ഉപയോഗിക്കുന്നു എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

Minister MB Rajesh said that the Chief Ministers Malappuram remark was distorted
Author
First Published Oct 1, 2024, 10:38 AM IST | Last Updated Oct 1, 2024, 11:38 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുന്നു എന്നാണ് മന്ത്രി എംബി രാജേഷിന്‍റെ വിശദീകരണം. മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ലെന്നും കള്ളക്കടത്ത് സ്വർണ്ണം എന്തിന് ഉപയോഗിക്കുന്നു എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുമാണ് മന്ത്രി പറയുന്നത്.

ഏതെങ്കിലും ജില്ലയെ കുറിച്ചല്ല മുഖ്യമന്ത്രി പറഞ്ഞത്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തത്. കള്ളക്കടത്തിനെ എതിർക്കുമ്പോൾ ഏതെങ്കിലും ജില്ലയെ പഴി ചാരുന്നവരാണ് സങ്കുചിത രാഷ്ട്രീയത്തിനായി ജില്ലയെ അപമാനിക്കുന്നത്. മലപ്പുറത്തെ കളങ്കപ്പെടുത്താൻ ഉള്ള ശ്രമങ്ങളെ നേരിട്ട് എതിർത്ത നേതാവ് പിണറായി വിജയനും പാർട്ടി സിപിഎമ്മും ആണെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. തിരക്കഥ എന്താണെന്ന് വ്യക്തമായി. അൻവറിനെ സി പി എം ഒരുകാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു. പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുമെന്നും മന്ത്രി വിമര്‍ശിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios