Asianet News MalayalamAsianet News Malayalam

'കേസില്‍ താല്‍പര്യമില്ലെന്ന് വ്യക്തം' സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്ക് സുപ്രീം കോടതി വിമര്‍ശനം

വാദം മാറ്റണമെന്ന് ഇഡി ഇന്നും  ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു.

court criticised ed on the plea seeking transfer of trial of kerala diplomatic baggage gold smuggling
Author
First Published Oct 1, 2024, 11:21 AM IST | Last Updated Oct 1, 2024, 2:01 PM IST

ദില്ലി : നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതി വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡിയോട് കോടതി സൂചിപ്പിച്ചു. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിക്കിടെയാണ് ഇഡിയെ സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ തവണയും ഹർജി ഇഡിയുടെ ആവശ്യപ്രകാരം മാറ്റിയിരുന്നു.

കേരളത്തിൽ നിന്ന് വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഹർജി. അന്ന് ഹർജി നൽകുന്ന വേളയിൽ കർണാടകയിൽ ബിജെപി സർക്കാരായിരുന്നു ഭരിച്ചിരുന്നതെന്നും ഇക്കാര്യം കൊണ്ടാണ് കേരളത്തിൽ നിന്നും കർണാടകയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാൽ നിലവിൽ കർണാടയിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തിലുളളത്. 

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; പോസ്റ്റ് ഓഫീസ് സ്കീമുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേസിൽ കക്ഷികളായ സംസ്ഥാനവും എം ശിവശങ്കറും സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നായിരുന്നു നേരത്തെ ഇഡി വാദം. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഡി ആരോപണം.  

 

 

Latest Videos
Follow Us:
Download App:
  • android
  • ios