പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ; 'പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം കണ്ടെത്താമായിരുന്നു'
പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ ഹോട്ടലിൽ നിന്ന് കള്ളപ്പണം കണ്ടെത്താമായിരുന്നു. നീല ട്രോളി ബാഗിൽ തുണിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഗണേഷ് കുമാർ.
ചേലക്കര: പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ ഹോട്ടലിൽ നിന്ന് കള്ളപ്പണം കണ്ടെത്താമായിരുന്നുവെന്ന് ഗണേഷ് കുമാർ പറയുന്നു. നീല ട്രോളി ബാഗിൽ തുണിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരിനെ ജനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.