ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന ചില ക്യാന്‍സറുകളെ പരിചയപ്പെടാം.
Image credits: Getty
ബ്രെസ്റ്റ് ക്യാന്‍സര്‍
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. 40ന് താഴെയുള്ള സ്ത്രീകളിലും സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നു എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
Image credits: Getty
കോളൻ ക്യാൻസർ
യുവാക്കൾക്കിടയിൽ കോളൻ ക്യാൻസർ കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത വണ്ണം, മോശം ജീവിതശൈലി തുടങ്ങിയവ രോഗ സാധ്യത കൂട്ടുന്നു.
Image credits: Getty
സെർവിക്കൽ ക്യാൻസർ
സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ ക്യാൻസർ. ചെറുപ്പക്കാരിലും സെർവിക്കൽ ക്യാൻസർ കൂടുന്നതായാണ് കണക്കുകള്‍ പറയുന്നത്.
Image credits: Getty
ലിംഫോമ
ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ക്യാന്‍സറാണ് ലിംഫോമ. ഇവയും ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നു.
Image credits: Getty
മെലനോമ
മെലനോമ, കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള സ്കിന്‍ ക്യാന്‍സറുകളുണ്ട്. അതില്‍ മെലനോമ ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു.
Image credits: Getty
ശ്രദ്ധിക്കുക:
എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.