Malayalam News Highlight : വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

malayalam news live updates today 8 july 2024

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

8:17 AM IST

കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ

കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഇതിൻ്റ ദൃശ്യങ്ങൾ പുറത്തു വന്നു. വ്യാപകമായി ഇവർക്ക് പ്രാദേശിക സഹായം കിട്ടിയെന്ന് സൈന്യം. വീരമൃത്യു വരിച്ച ഹരിയാന സ്വദേശിയായ സൈനികൻ പ്രദീപ് നെയിൻ ( 27) ൻ്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. പ്രദീപിൻ്റെ ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് മരണം.

8:17 AM IST

മുതലപ്പൊഴിയിൽ വീണ്ടും അപകടം

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്.

8:16 AM IST

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ബന്ധുക്കൾ

കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഇതിൻ്റ ദൃശ്യങ്ങൾ പുറത്തു വന്നു. വ്യാപകമായി ഇവർക്ക് പ്രാദേശിക സഹായം കിട്ടിയെന്ന് സൈന്യം. വീരമൃത്യു വരിച്ച ഹരിയാന സ്വദേശിയായ സൈനികൻ പ്രദീപ് നെയിൻ ( 27) ൻ്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. പ്രദീപിൻ്റെ ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് മരണം.

7:47 AM IST

പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ

 പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെയാണ് കോഴ ആരോപണമെന്ന വിവരമാണ് പുറത്ത് വന്നത്. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു.

8:17 AM IST:

കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഇതിൻ്റ ദൃശ്യങ്ങൾ പുറത്തു വന്നു. വ്യാപകമായി ഇവർക്ക് പ്രാദേശിക സഹായം കിട്ടിയെന്ന് സൈന്യം. വീരമൃത്യു വരിച്ച ഹരിയാന സ്വദേശിയായ സൈനികൻ പ്രദീപ് നെയിൻ ( 27) ൻ്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. പ്രദീപിൻ്റെ ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് മരണം.

8:17 AM IST:

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്.

8:16 AM IST:

കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഇതിൻ്റ ദൃശ്യങ്ങൾ പുറത്തു വന്നു. വ്യാപകമായി ഇവർക്ക് പ്രാദേശിക സഹായം കിട്ടിയെന്ന് സൈന്യം. വീരമൃത്യു വരിച്ച ഹരിയാന സ്വദേശിയായ സൈനികൻ പ്രദീപ് നെയിൻ ( 27) ൻ്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. പ്രദീപിൻ്റെ ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് മരണം.

7:47 AM IST: