Malayalam News Live: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

Malayalam news live updates today 09.10.2024

ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ പിടിവിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ദ ഹിന്ദു വിശദീകരണം നൽകിയിരുന്നെങ്കിലും വിഷയം വിടാൻ ഗവര്‍ണര്‍ ഒരുക്കമല്ല.മലപ്പുറം പരാമര്‍ശ വിവാദവും പിന്നീടുവന്ന പിആര്‍ വിവാദവുമൊക്കെ പ്രതിപക്ഷ ആയുധമാക്കുന്നതിനിടെയാണ് വിഷയത്തിൽ ഗവര്‍ണറും കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

11:01 AM IST

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, താരങ്ങളെ ചോദ്യം ചെയ്യും

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശിന്‍റെ ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസിൽ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

11:00 AM IST

പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിൽ

 നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. എകെഎം അഷ്റഫ് എംഎല്‍എയോട് അടുത്താണ് ഇരിപ്പിടം. നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അൻവറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവര്‍ എത്തിയത്. ചുവന്ന ഡിഎംകെയുടെ ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അൻവര്‍ നിയമസഭയിലെത്തിയത്. 

11:00 AM IST

മുഖ്യമന്ത്രിക്ക് പനി, ഇന്നും നിയമസഭയിലെത്തില്ല

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

11:00 AM IST

കണ്ണൂര്‍ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ

കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

11:01 AM IST:

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശിന്‍റെ ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസിൽ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

11:00 AM IST: