Malayalam News Live: പാലക്കാട് തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കലാശത്തിലേക്ക്; ഇന്ന് 3 റോഡ് ഷോ

Malayalam news live updates Palakkad Byelection 2024

വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പിന്നാലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. 
 
7:31 AM IST

പിണറായി വിജയനെതിരെ കെ.എം ഷാജി

പാണക്കാട് തങ്ങൾക്കെതിരായ പിണറായി വിജയൻറെ പരാമർശതിന് എതിരെ കെ എം ഷാജി. പിണറായി വിജയൻ സംഘി ആണെന്നു കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് കെഎം ഷാജി.
 
7:30 AM IST

മണിപ്പൂരിൽ അക്രമം തുടരുന്നു

മണിപ്പൂരിൽ അക്രമം തുടരുന്നു. 13 എംഎൽഎമാരുടെ വീടുകൾ രണ്ട് ദിവസത്തിൽ ആക്രമിച്ചു. ഇന്നലെ വൈകിട്ടും രണ്ട് എംഎൽഎമാരുടെ വീടുകൾ കത്തിച്ചു. രണ്ട് മൃതദേഹങ്ങൾ കൂടി അസമിൽ നദിയിൽ നിന്ന്  കണ്ടെടുത്തു. മുഖ്യമന്ത്രി  ബിരേൻ സിംഗിനെ മാറ്റണം എന്ന ആവശ്യം ബിജെപിക്കുള്ളിൽ ശക്തമാകുന്നുണ്ട്. കൂടുതൽ എൻഡിഎ സഖ്യകക്ഷികൾ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടേക്കും. എൻപിപി മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ബിജെപി നേതൃത്വം വിലയിരുത്തും. മണിപ്പൂരിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇന്നും അമിത് ഷാ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സ്ഥിതി ധരിപ്പിച്ചു.

7:32 AM IST:

പാണക്കാട് തങ്ങൾക്കെതിരായ പിണറായി വിജയൻറെ പരാമർശതിന് എതിരെ കെ എം ഷാജി. പിണറായി വിജയൻ സംഘി ആണെന്നു കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് കെഎം ഷാജി.
 
7:30 AM IST: