കാർബൺ ഫിലിം കൊണ്ടുമൂടിയ പെട്ടി; 2 ലക്ഷം രൂപ വെച്ചാൽ 5 ലക്ഷത്തിന്റെ ഡോളർ കിട്ടുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്

ജ്വല്ലറി ബിസിനസ് നടത്തുന്ന യുവാവ് ആദ്യം 80,000 രൂപയാണ് നൽകിയത്. പിന്നീട് 1,20,000 രൂപ കൂടി നൽകി. വിദേശ ഡോളറും മാറ്റിയെടുക്കാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം.

carbon film covered box needed two lakhs to convert into dollar worth five lakh three held in attingal

തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന പണം തട്ടിയ സംഘം ആറ്റിങ്ങലിൽ പിടിയിലായി. ആറ്റിങ്ങലിലെ ജ്വല്ലറി ബിസിനസുകാരനായ ശ്യാമിന്, അഞ്ച് ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു, കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ട് കുഴൽപ്പണം പിടിച്ചുപറി വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാന്. ചിറ്റാറ്റിൻകര എംജി റോഡിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന ശ്യാമിനെയാണ് സംഘം തട്ടിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിലായിരുന്ന ശ്യാമിനെ മുഹമ്മദ് ഷാനും ചന്ദ്രബാബുവും ബന്ധപ്പെടുകയുമായിരുന്നു. അടൂരിൽ വച്ച് ചന്ദ്രബാബു ശ്യാമിൽ നിന്നും 80,000 രൂപ വാങ്ങി. അന്നു തന്നെ കാർബൺ ഫിലിം മൂടിയ ഒരു പെട്ടി ഉപയോഗിച്ച് നോട്ടിരിപ്പ് സാധ്യമാണെന്ന് ശ്യാമിനെ വിശ്വസിപ്പിക്കുയും ചെയ്തു. ഇതിൽ വിശ്വസിച്ച ശ്യാം പിന്നീട് 1,20,000 രൂപ കൂടി നൽകി.

വിദേശ ഡോളറും ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയുമെന്ന് ഇരുവരും വിശ്വസിപ്പിച്ചു. ഇതിനായി ശ്യാമിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ആവശ്യപ്പെട്ടു. ഈ സുഹൃത്ത് വിവരം തിരുവനന്തപുര ജില്ലാ പോലീസ് മേധാവി കിരൺ നാരായണനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പ്രതികളുടെ പക്കൽ നിന്നും കുറച്ച് രാസ വസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കട്ടിയുള്ള കറുത്ത പേപ്പറുകളും 70,000 രൂപയും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios