Malayalam News Highlights: മാന്നാര്‍ കല കൊലക്കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Malayalam news live updates mannar Kala murder case

ആലപ്പുഴ മാന്നാറിൽ പതിനഞ്ചു വർഷം മുൻപ് കല എന്ന സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയാണ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസിൽ ഇപ്പോൾ നാല് പ്രതികൾ ആണുള്ളത്. ഒന്നാം പ്രതി കലയുടെ ഭർത്താവ് അനിൽ ആണ്. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവർ 2,3,4 പ്രതികൾ. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് എഫ്‌ഐആർ. 2009 ൽ ആയിരുന്നു ഈ അരുംകൊല.

12:01 PM IST

നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു

കൊയിലാണ്ടി  ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ് എഫ് ഐ യുടെ ഹെൽപ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികൾക്കാണ് സസ്പെൻഷൻ.

11:59 AM IST

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ട് പേര്‍ അറസ്റ്റിൽ

വധശ്രമം, കാപ്പ നിയമ ലംഘനം അടക്കം നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കടമ്പാർ മൊർത്തണയിലെ ഉമ്മറിൻ്റെ മകൻ മുഹമ്മദ് അസ്ക്കർ (26), വോർക്കാടി വച്ചിലപദവ് ഹൗസിൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ നില നിൽക്കെ  ഒരു യുവാവിനെ ചൊവ്വാഴ്ച രാത്രി വീട് കയറി  കൊല്ലാൻ നോക്കിയതോടെയാണ് അറസ്റ്റ്.

11:58 AM IST

പൊലീസുകാര്‍ക്കെതിരെയും കേസെടുത്തു

കാര്യവട്ടം സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ മൂന്നു കേസുകൾ. പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയതിനും കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനെ കല്ലെറിഞ്ഞതിന് 20 കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസെടുത്തു. എംഎൽഎമാർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 20 കെ.എസ്.യു പ്രവർത്തകർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. എംഎൽഎമാരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ ഉപരോധ സമരം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്റെ തുടർച്ചയായായിരുന്നു ഉപരോധം

11:43 AM IST

മാണി.സി.കാപ്പന് തിരിച്ചടി

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി.സി.കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാണി.സി.കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി.സി.കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി.സി.കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
 
11:42 AM IST

മോഹൻ ലാലിന് പുരസ്‌കാരം

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻ ലാലിന്. അഭിനയ മേഖലയിലെ മികവിനാണ് ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

11:39 AM IST

യുവാവ് മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി നവാസ് (30) വയസ്സ് ആണ് മരിച്ചത്. വീടിനു സമീപത്തെ മമ്മുസുറുക്കാ പള്ളി കുളത്തിലാണ് നവാസിന്റെ മൃതദേഹം കാണുന്നത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

11:38 AM IST

ഗുരുദേവ കോളേജിലെ സംഘർഷം: എസ്എഫ്ഐക്കെതിരെ പരാതി നൽകും

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കോളേജ് അധികൃതർ പരാതി നൽകിയേക്കും. പോലീസ് സ്വമേധയ ഈ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞ ശേഷം മാനേജ്മെന്റുമായി ആലോചിച്ചു പരാതി നൽകുമെന്നു കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ പറഞ്ഞു. അതെ സമയം എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന്റെ മൊഴി പോലീസ് ഇത് വരെയും രേഖപെടുത്തിയിട്ടില്ല. എന്നാൽ പ്രിൻസിപ്പൽക്കെതിരായ പരാതിയിൽ എസ് എഫ് ഐ നേതാവ് അഭിനവിന്റെ മൊഴി ഇന്ന് പോലീസ് രേഖപെടുത്തും. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് പറഞ്ഞു..
 
11:38 AM IST

പന്ത്രണ്ട് പ്രതികൾ കൂടി കീഴടങ്ങി

തൃപ്പൂണിത്തുറ പുതിയകാവ് വെടിക്കെട്ട് അപകടത്തിൽ ഒളിവിലായിരുന്ന പന്ത്രണ്ട് പ്രതികൾ കൂടി കീഴടങ്ങി. അപകടത്തിനു പിന്നാലെ കരാറുകാരനും ക്ഷേത്രം ഭാരവാഹികളും ഉൾപ്പടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ഇവർ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്‌റ്റിലായി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് തൃപ്പൂണിത്തുറ പുതിയകാവിൽ വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർ മരിക്കുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

11:37 AM IST

ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ അയോഗ്യരാക്കി

കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാംവാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാംവാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താംവാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലുപേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ  വോട്ട് ചെയ്തതിനാണ് നടപടി.

ഈസ്റ്റ് എളേരി പഞ്ചായത്തിൽ രൂപീകരിച്ച  ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്.) 2015-ലെയും 2020-ലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിച്ചത്. മറ്റു സ്വതന്ത്ര സ്ഥാനാർഥികളും ഫുട്ബോൾ ചിഹ്നം ആവശ്യപ്പെട്ടപ്പോൾ നാല് വാർഡുകളിലെ ഡി.ഡി.എഫ്. സ്ഥാനാർഥികൾ തങ്ങൾ ആർ.എം.പി. സ്ഥാനാർഥികളാണെന്ന പാർട്ടിയുടെ കത്ത് സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടു പ്പിൽ ആർ.എം.പി. അംഗങ്ങൾ ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് ആർ.എം.പി. നേതാവ് എൻ. വേണു വിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിപ്പ് അനുസരിക്കാതെ നാല് അംഗങ്ങൾ ജെയിംസ് പന്തമാക്കലിന് വോട്ട് ചെയ്യുകയായിരുന്നു. 

11:36 AM IST

ഡ്യുട്ടിയിലുള്ള ഗ്രേഡ് എസ് ഐ മദ്യപിച്ചു ബഹളം ഉണ്ടാക്കി

കോഴിക്കോട് ഡ്യുട്ടിയിലുള്ള ഗ്രേഡ് എസ് ഐ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ സംഭവം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കഴിഞ്ഞ ദിവസം ആണ് ഡ്യുട്ടിയിലിരിക്കെ എസ് ഐ സുഹൃത്തിനെ കൂട്ടി വീട്ടിൽ പോയി മദ്യപിച്ചത്. എസ് ഐ ബഹളം ഉണ്ടാക്കാനും പ്രശ്‌നമുണ്ടാക്കാനും തുടങ്ങിയതോടെ സുഹൃത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. എസ് ഐ ഡ്യുട്ടിക്കിടെ മദ്യപിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഇതിലാണ് വകുപ്പുതല അന്വേഷണം. അതേ സമയം എസ് ഐ പ്രശ്നവും ബഹളം ഉണ്ടാക്കിയതിൽ സുഹൃത്ത് പരാതി നൽകിയിട്ടില്ല.

11:36 AM IST

ഐസിയു പീഡന കേസിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടി

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രിസിപ്പാലിൽ നിന്നും റിപ്പോർട്ട് തേടി. അതിജീവിതയുടെ പരാതിയിലാണ് നടപടി. 2 ഡോക്ടർമാർക്കെതിരായ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത പരാതി നൽകിയത്. പീഡന പരാതിയിൽ മൊഴി എടുത്ത ഡോക്ടർ മൊഴി പൂർണമായും രേഖപെടുത്തിയില്ലെന്നാണ് പരാതി. മൊഴി നൽകുമ്പോൾ ജൂനിയർ ഡോക്ടർ കൂടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നു ഒരു മാസമായിട്ടും തുടർ നടപടി ഇല്ലാത്തതിനെ തുടർന്നാണ് അതിജീവിത പരാതി നൽകിയത്.

11:35 AM IST

ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ് കേസ് പ്രതി പിടിയിൽ

മലപ്പുറത്ത്‌ നിന്നും ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ്  പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശി ജാസിർ അബ്ദുള്ള  പൊലീസ്  പിടിയിലാവുന്നത്

11:34 AM IST

ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറി

കൊല്ലം പുനലൂരിൽ നിയന്ത്രണം വിട്ട ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറി. പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം.  തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക്  പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

11:34 AM IST

പൊതുവിദ്യാലയങ്ങളോടുള്ള പ്രിയം കുറയുന്നു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറയുന്നു. ഈ വർഷം സർക്കാർ-എയ് ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ 6928 കുട്ടികളാണ് കുറഞ്ഞത്. അതേ സമയം അൺ എയ്ഡഡിൽ കുട്ടികളുടെ എണ്ണം കൂടി. ഒന്നാം ക്ലാസിൽ സർക്കാർ സ്കൂളിലെത്തിയ ആകെ കുട്ടികൾ 92638. കഴിഞ്ഞ വർഷം 99566. കുറവ് 6928. എയ് ഡഡിലും കുറഞ്ഞു. ഒന്നാം ക്ലാസിൽ  ഈ വർഷം എയ്ഡഡിലെ കുട്ടികൾ 158348, കഴിഞ്ഞ വർഷം 1 58583, കുറവ് 235. ജനസംഖ്യാ നിരക്കിലെ കുറവാണ് കാരണമെന്ന് പറയാനാകില്ല.   അൺ എയ് ഡഡിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടികളുടെ എണ്ണം കൂടി . ഈ വർഷം അൺ എയ് ഡഡ് ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം  47862. കഴിഞ്ഞ വർഷം 39918, കൂടിയത് 7944. കഴിഞ്ഞ വർഷവും അൺ എയ്ഡഡിൽ 2022 നെ ക്കാൾ 5052 കുട്ടികൾ കൂടിയിരുന്നു. അഞ്ചാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിലും പൊതുവിദ്യാഭ്യാസ രംഗത്ത് കുറവുണ്ട്. അതേ സമയം അൺ എയഡ്ഡിൽ അഞ്ചാം ക്ലാസിലും എണ്ണം കൂടി.

11:33 AM IST

സെന്‍സെക്സ് ആദ്യമായി 80000 പോയിന്‍റ് മറികടന്നു

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു . സെന്‍സെക്സ് ആദ്യമായി 80000 പോയിന്‍റ് മറികടന്നു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന്‍റെ കാരണം. നിഫ്ടി  24200 പോയിന്‍റിനടുത്താണ്. ആഗോള വിപണികളിലും ഇന്ന് നേട്ടം അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ നികുതി വരുമാനം കൂടിയതു മുതല്‍ മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതുവരെ വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്‍റെ ഈ മാസം അവതരിപ്പിക്കാനിരിക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സംബന്ധിച്ച പ്രതീക്ഷകളും വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്

11:32 AM IST

സർക്കാർ ഓഫീസിനുള്ളിൽ തമാശയ്ക്ക് റീൽസ്: നടപടി

സർക്കാർ ഓഫീസിനുള്ളിൽ തമാശയ്ക്ക് റീൽസ് ചിത്രീകരിച്ചു പ്രചരിപ്പിച്ചതിൽ എട്ടു ഉദ്യോഗസ്ഥർക്ക്  കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കം ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അത് തൃപ്തികരം അല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാതെ ഓഫിസമയത്തിനു ശേഷമാണ് റിൽസ് എടുത്തതെങ്കിൽ പ്രശ്നങ്ങളില്ലെന്ന് മുൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

11:32 AM IST

പശുക്കടത്ത് ആരോപിച്ച് ക്രൂര മര്‍ദ്ദനം

പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂര മർദനം. രാജസ്ഥാനിലാണ് സംഭവം. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്ന് ഡ്രൈവർ പറയുന്നു. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

11:31 AM IST

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ സിനിമ നിർമാതാക്കൾ. അക്രമിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക്കയ്ക്ക് കത്ത് നൽകി. കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക്ക അംഗീകൃത പിആര്‍ഒയുടെ കത്ത് എന്നിവ ഹാജരാക്കണം. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും, മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്നതുമാണ് നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. നാളെ നടക്കുന്ന ഫെഫ്‌ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

7:58 AM IST

വയോധികൻ കുത്തേറ്റ് മരിച്ചു

ആലുവ: വാക്കുതർക്കത്തിനിടയിൽ വൃദ്ധൻ കുത്തേറ്റ് മരിച്ചു. പറവൂർ കവല തലശേശ്ശരി ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ വൃദ്ധനെ കത്രികകൊണ്ട് കുത്തുകയായിരുന്നു. പ്രതി കൈതാരം സ്വദേശി ശ്രീകുമാർ എന്ന 62 കാരനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. 

7:48 AM IST

തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി: പൊലീസ് കേസെടുത്തു

മലപ്പുറം തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കെ.എല്‍ 27-എച്ച് 7396, കെ.എല്‍ 34-എഫ് 9365, കെ.എല്‍-26 എല്‍ 726, കെ.എല്‍-51 എന്‍ 5178, കെ.എല്‍ 46-ടി 7443, കെ.എല്‍-75 എ 3346, കെഎല്‍ 11-ബി.എഫ് 946 എന്നീ വാഹനങ്ങളുടെ ഇപ്പോഴത്തെ വ്യാജ ആര്‍.സി ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ആർ സി നിർമ്മിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല.

7:37 AM IST

മാന്നാര്‍ കൊലക്കേസ്: പ്രതികൾ അറസ്റ്റിൽ

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്.  ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. 

7:36 AM IST

ഇന്ത്യൻ ടീം തിരിച്ചെത്തുന്നത് വൈകും

ഇന്ത്യൻ ടീം ദില്ലിയിൽ തിരിച്ചെത്തുന്നത് വൈകിയേക്കും. ബാർബഡോസിൽ നിന്ന് യാത്ര വൈകും. വ്യാഴാഴ്ച്ച രാവിലെ അഞ്ചു മണിയോടെ മാത്രമേ എത്തുകയുള്ളൂ എന്ന് പുതിയ വിവരം. നേരത്തെ ബുധനാഴ്ച്ച രാത്രി 8 മണിയോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

7:36 AM IST

ഭോലെ ബാബ ഒളിവിൽ?

യുപി ഹാത്രാസിൽ മരണം 130 ആയി. സത്‌സംഗം നടത്തിയ ഭോലെ ബാബ ഒളിവിലെന്നാണ് വിവരം. 

12:01 PM IST:

കൊയിലാണ്ടി  ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ് എഫ് ഐ യുടെ ഹെൽപ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികൾക്കാണ് സസ്പെൻഷൻ.

11:59 AM IST:

വധശ്രമം, കാപ്പ നിയമ ലംഘനം അടക്കം നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കടമ്പാർ മൊർത്തണയിലെ ഉമ്മറിൻ്റെ മകൻ മുഹമ്മദ് അസ്ക്കർ (26), വോർക്കാടി വച്ചിലപദവ് ഹൗസിൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ നില നിൽക്കെ  ഒരു യുവാവിനെ ചൊവ്വാഴ്ച രാത്രി വീട് കയറി  കൊല്ലാൻ നോക്കിയതോടെയാണ് അറസ്റ്റ്.

11:58 AM IST:

കാര്യവട്ടം സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ മൂന്നു കേസുകൾ. പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയതിനും കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനെ കല്ലെറിഞ്ഞതിന് 20 കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസെടുത്തു. എംഎൽഎമാർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 20 കെ.എസ്.യു പ്രവർത്തകർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. എംഎൽഎമാരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ ഉപരോധ സമരം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്റെ തുടർച്ചയായായിരുന്നു ഉപരോധം

11:43 AM IST:

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി.സി.കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാണി.സി.കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി.സി.കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി.സി.കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
 
11:42 AM IST:

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻ ലാലിന്. അഭിനയ മേഖലയിലെ മികവിനാണ് ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

11:39 AM IST:

കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി നവാസ് (30) വയസ്സ് ആണ് മരിച്ചത്. വീടിനു സമീപത്തെ മമ്മുസുറുക്കാ പള്ളി കുളത്തിലാണ് നവാസിന്റെ മൃതദേഹം കാണുന്നത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

11:38 AM IST:

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കോളേജ് അധികൃതർ പരാതി നൽകിയേക്കും. പോലീസ് സ്വമേധയ ഈ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞ ശേഷം മാനേജ്മെന്റുമായി ആലോചിച്ചു പരാതി നൽകുമെന്നു കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ പറഞ്ഞു. അതെ സമയം എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന്റെ മൊഴി പോലീസ് ഇത് വരെയും രേഖപെടുത്തിയിട്ടില്ല. എന്നാൽ പ്രിൻസിപ്പൽക്കെതിരായ പരാതിയിൽ എസ് എഫ് ഐ നേതാവ് അഭിനവിന്റെ മൊഴി ഇന്ന് പോലീസ് രേഖപെടുത്തും. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് പറഞ്ഞു..
 
11:38 AM IST:

തൃപ്പൂണിത്തുറ പുതിയകാവ് വെടിക്കെട്ട് അപകടത്തിൽ ഒളിവിലായിരുന്ന പന്ത്രണ്ട് പ്രതികൾ കൂടി കീഴടങ്ങി. അപകടത്തിനു പിന്നാലെ കരാറുകാരനും ക്ഷേത്രം ഭാരവാഹികളും ഉൾപ്പടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ഇവർ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്‌റ്റിലായി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് തൃപ്പൂണിത്തുറ പുതിയകാവിൽ വെടിക്കെട്ടപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർ മരിക്കുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

11:37 AM IST:

കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാംവാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാംവാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താംവാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലുപേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ  വോട്ട് ചെയ്തതിനാണ് നടപടി.

ഈസ്റ്റ് എളേരി പഞ്ചായത്തിൽ രൂപീകരിച്ച  ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്.) 2015-ലെയും 2020-ലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിച്ചത്. മറ്റു സ്വതന്ത്ര സ്ഥാനാർഥികളും ഫുട്ബോൾ ചിഹ്നം ആവശ്യപ്പെട്ടപ്പോൾ നാല് വാർഡുകളിലെ ഡി.ഡി.എഫ്. സ്ഥാനാർഥികൾ തങ്ങൾ ആർ.എം.പി. സ്ഥാനാർഥികളാണെന്ന പാർട്ടിയുടെ കത്ത് സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടു പ്പിൽ ആർ.എം.പി. അംഗങ്ങൾ ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് ആർ.എം.പി. നേതാവ് എൻ. വേണു വിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിപ്പ് അനുസരിക്കാതെ നാല് അംഗങ്ങൾ ജെയിംസ് പന്തമാക്കലിന് വോട്ട് ചെയ്യുകയായിരുന്നു. 

11:36 AM IST:

കോഴിക്കോട് ഡ്യുട്ടിയിലുള്ള ഗ്രേഡ് എസ് ഐ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ സംഭവം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കഴിഞ്ഞ ദിവസം ആണ് ഡ്യുട്ടിയിലിരിക്കെ എസ് ഐ സുഹൃത്തിനെ കൂട്ടി വീട്ടിൽ പോയി മദ്യപിച്ചത്. എസ് ഐ ബഹളം ഉണ്ടാക്കാനും പ്രശ്‌നമുണ്ടാക്കാനും തുടങ്ങിയതോടെ സുഹൃത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. എസ് ഐ ഡ്യുട്ടിക്കിടെ മദ്യപിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഇതിലാണ് വകുപ്പുതല അന്വേഷണം. അതേ സമയം എസ് ഐ പ്രശ്നവും ബഹളം ഉണ്ടാക്കിയതിൽ സുഹൃത്ത് പരാതി നൽകിയിട്ടില്ല.

11:36 AM IST:

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രിസിപ്പാലിൽ നിന്നും റിപ്പോർട്ട് തേടി. അതിജീവിതയുടെ പരാതിയിലാണ് നടപടി. 2 ഡോക്ടർമാർക്കെതിരായ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത പരാതി നൽകിയത്. പീഡന പരാതിയിൽ മൊഴി എടുത്ത ഡോക്ടർ മൊഴി പൂർണമായും രേഖപെടുത്തിയില്ലെന്നാണ് പരാതി. മൊഴി നൽകുമ്പോൾ ജൂനിയർ ഡോക്ടർ കൂടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നു ഒരു മാസമായിട്ടും തുടർ നടപടി ഇല്ലാത്തതിനെ തുടർന്നാണ് അതിജീവിത പരാതി നൽകിയത്.

11:35 AM IST:

മലപ്പുറത്ത്‌ നിന്നും ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ്  പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശി ജാസിർ അബ്ദുള്ള  പൊലീസ്  പിടിയിലാവുന്നത്

11:34 AM IST:

കൊല്ലം പുനലൂരിൽ നിയന്ത്രണം വിട്ട ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറി. പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം.  തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക്  പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

11:34 AM IST:

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറയുന്നു. ഈ വർഷം സർക്കാർ-എയ് ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ 6928 കുട്ടികളാണ് കുറഞ്ഞത്. അതേ സമയം അൺ എയ്ഡഡിൽ കുട്ടികളുടെ എണ്ണം കൂടി. ഒന്നാം ക്ലാസിൽ സർക്കാർ സ്കൂളിലെത്തിയ ആകെ കുട്ടികൾ 92638. കഴിഞ്ഞ വർഷം 99566. കുറവ് 6928. എയ് ഡഡിലും കുറഞ്ഞു. ഒന്നാം ക്ലാസിൽ  ഈ വർഷം എയ്ഡഡിലെ കുട്ടികൾ 158348, കഴിഞ്ഞ വർഷം 1 58583, കുറവ് 235. ജനസംഖ്യാ നിരക്കിലെ കുറവാണ് കാരണമെന്ന് പറയാനാകില്ല.   അൺ എയ് ഡഡിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടികളുടെ എണ്ണം കൂടി . ഈ വർഷം അൺ എയ് ഡഡ് ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം  47862. കഴിഞ്ഞ വർഷം 39918, കൂടിയത് 7944. കഴിഞ്ഞ വർഷവും അൺ എയ്ഡഡിൽ 2022 നെ ക്കാൾ 5052 കുട്ടികൾ കൂടിയിരുന്നു. അഞ്ചാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിലും പൊതുവിദ്യാഭ്യാസ രംഗത്ത് കുറവുണ്ട്. അതേ സമയം അൺ എയഡ്ഡിൽ അഞ്ചാം ക്ലാസിലും എണ്ണം കൂടി.

11:33 AM IST:

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു . സെന്‍സെക്സ് ആദ്യമായി 80000 പോയിന്‍റ് മറികടന്നു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന്‍റെ കാരണം. നിഫ്ടി  24200 പോയിന്‍റിനടുത്താണ്. ആഗോള വിപണികളിലും ഇന്ന് നേട്ടം അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ നികുതി വരുമാനം കൂടിയതു മുതല്‍ മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതുവരെ വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്‍റെ ഈ മാസം അവതരിപ്പിക്കാനിരിക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സംബന്ധിച്ച പ്രതീക്ഷകളും വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്

11:32 AM IST:

സർക്കാർ ഓഫീസിനുള്ളിൽ തമാശയ്ക്ക് റീൽസ് ചിത്രീകരിച്ചു പ്രചരിപ്പിച്ചതിൽ എട്ടു ഉദ്യോഗസ്ഥർക്ക്  കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കം ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അത് തൃപ്തികരം അല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാതെ ഓഫിസമയത്തിനു ശേഷമാണ് റിൽസ് എടുത്തതെങ്കിൽ പ്രശ്നങ്ങളില്ലെന്ന് മുൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

11:32 AM IST:

പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂര മർദനം. രാജസ്ഥാനിലാണ് സംഭവം. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്ന് ഡ്രൈവർ പറയുന്നു. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

11:31 AM IST:

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ സിനിമ നിർമാതാക്കൾ. അക്രമിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക്കയ്ക്ക് കത്ത് നൽകി. കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക്ക അംഗീകൃത പിആര്‍ഒയുടെ കത്ത് എന്നിവ ഹാജരാക്കണം. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും, മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്നതുമാണ് നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. നാളെ നടക്കുന്ന ഫെഫ്‌ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

7:58 AM IST:

ആലുവ: വാക്കുതർക്കത്തിനിടയിൽ വൃദ്ധൻ കുത്തേറ്റ് മരിച്ചു. പറവൂർ കവല തലശേശ്ശരി ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ വൃദ്ധനെ കത്രികകൊണ്ട് കുത്തുകയായിരുന്നു. പ്രതി കൈതാരം സ്വദേശി ശ്രീകുമാർ എന്ന 62 കാരനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. 

7:48 AM IST:

മലപ്പുറം തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കെ.എല്‍ 27-എച്ച് 7396, കെ.എല്‍ 34-എഫ് 9365, കെ.എല്‍-26 എല്‍ 726, കെ.എല്‍-51 എന്‍ 5178, കെ.എല്‍ 46-ടി 7443, കെ.എല്‍-75 എ 3346, കെഎല്‍ 11-ബി.എഫ് 946 എന്നീ വാഹനങ്ങളുടെ ഇപ്പോഴത്തെ വ്യാജ ആര്‍.സി ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ആർ സി നിർമ്മിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല.

7:37 AM IST:

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്.  ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. 

7:36 AM IST: