Malayalam News Live: 30 June 2022 Highlights

malayalam-news-live-updates-as-on-30-june-2022

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. 

10:44 PM IST

അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. 

9:34 PM IST

വിശ്വാസ വോട്ടെടുപ്പ് മറ്റന്നാള്‍

മഹാരാഷ്ട്രയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കും. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. 

8:41 PM IST

തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10 ന്

മാസപ്പിറവി ദൃശ്യമായതിനാൽ തെക്കൻ കേരളത്തിൽ നാളെ ദുൽഹജ്ജ് ഒന്നാണെന്നും, ബലി പെരുന്നാൾ ജൂലൈ 10 ന് ഞായറാഴ്ച ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പ്രസ്താവിച്ചു.

8:40 PM IST

3,904 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് കൊവിഡ്  കേസുകൾ വീണ്ടും കൂടി. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. Read More

8:39 PM IST

ബഫർ സോണ്‍; നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. Read More

8:39 PM IST

പേ വിഷബാധയേറ്റ് തൃശൂരിലും മരണം

പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

8:38 PM IST

ഏകനാഥ് ഷിൻഡേ സത്യപ്രതിജ്ഞ ചെയ്തു, ഫട്‍നാവിസ് ഉപമുഖ്യമന്ത്രി

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. Read More

5:22 PM IST

ട്രെയിനിലെ അതിക്രമം; രണ്ട് പേർ കസ്റ്റഡിയില്‍

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. Read More

5:21 PM IST

പെണ്‍കുട്ടി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം

പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. Read More

4:44 PM IST

മഹാരാഷ്ട്രയില്‍ ഏക്‍നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയില്‍ ഏക്‍നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. വാര്‍ത്താസമ്മേളനത്തില്‍ ഫ്ട്നാവിസാണ് തീരുമാനം പ്രഖ്യാപിച്ചത്. 7.30 ന് സത്യപ്രതിജ്ഞ ചെയ്യും.

3:01 PM IST

ഷിൻഡേ മുംബൈയിൽ തിരികെയെത്തി

വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുംബൈയിൽ തിരികെയെത്തി. മുംബൈ വിമാനത്താവളത്തിൽ എത്തിയ ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും. Read More

11:51 AM IST

ബ്രൂവറി കേസ് സർക്കാരിന് തിരിച്ചടി

സർക്കാരിൻ്റെ തടസ ഹർജി വിജിലൻസ് കോടതി തള്ളി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.ഈ മാസം 17 ന് വിസ്താര തുടരും

11:11 AM IST

ബഫര്‍സോണ്‍; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവും സുപ്രീംകോടതി ഉത്തരവും ഒന്നുതന്നെയെന്ന് പ്രതിപക്ഷം

9:50 AM IST

വീണ വിജയനെതിരായ ആരോപണം മുഖ്യമന്ത്രി മറുപടി പറയണം എന്ന് വീണ്ടും മാത്യു കുഴൽ നാടൻ

അടിയന്തര പ്രമേയ ചർച്ചയിലെ വീഡിയോ ഫേസ് ബുക്കിൽ പങ്കു വെച്ച് മാത്യു കുഴല്‍നാടന്‍. വീണയുടെ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ നിന്നും എന്ത് കൊണ്ട് പിഡബ്ല്യുസി ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും ചോദ്യം. 

9:48 AM IST

കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് മരണം

എരുമേലി കരിങ്കല്ലുംമൂഴി ഭാരത് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്.  ചേനപ്പാടി സ്വദേശി ശ്യാം സന്തോഷ് (23)  പൊന്തൻപുഴ സ്വദേശി രാഹുൽ സുരേന്ദ്രൻ (25) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

9:47 AM IST

കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

സംസ്ഥാനത്ത് കടൽ പ്രക്ഷുബ്ധം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം  ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. കൂടുതല്‍ വായിക്കാം 

9:46 AM IST

ഉദയ്പൂർ കൊലപാതകം : പ്രതികളെ ഇന്ന് എൻഐഎ ചോദ്യം ചെയ്യും

ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തൽ. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്ന് പൊലീസ്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിൽ

9:45 AM IST

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കും, മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കും: സജി ചെറിയാന്‍

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടാനുള്ള സർക്കാർ സഹായം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 
 
8:15 AM IST

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം? വിമതരുടെ മുംബൈ യാത്ര വൈകിയേക്കും

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികൾ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. 

8:14 AM IST

അശ്ളീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ചു; കണ്ണൂരില്‍ വൈദികനെതിരെ പരാതി, നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍  അശ്ളീല വീഡിയോ അയച്ചതായി പരാതി.  കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ  പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ  നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു

8:13 AM IST

'ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല'; ഉത്തരവിൽ വിചാരണ കോടതി

ദിലീപിന്റെ (Actor Dileep) ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു

8:12 AM IST

അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധം ഊര്‍ജിതമാക്കി

അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു

8:11 AM IST

ബഫർസോൺ: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; വിധി നടപ്പാക്കുന്നതിലെ പ്രതിസന്ധികള്‍ ചര്‍ച്ചയാകും

ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും

10:44 PM IST:

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. 

9:34 PM IST:

മഹാരാഷ്ട്രയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കും. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. 

8:44 PM IST:

മാസപ്പിറവി ദൃശ്യമായതിനാൽ തെക്കൻ കേരളത്തിൽ നാളെ ദുൽഹജ്ജ് ഒന്നാണെന്നും, ബലി പെരുന്നാൾ ജൂലൈ 10 ന് ഞായറാഴ്ച ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പ്രസ്താവിച്ചു.

8:40 PM IST:

സംസ്ഥാനത്ത് കൊവിഡ്  കേസുകൾ വീണ്ടും കൂടി. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. Read More

8:39 PM IST:

ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. Read More

8:39 PM IST:

പേ വിഷബാധയേറ്റ് തൃശൂരിലും മരണം. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

8:38 PM IST:

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. Read More

5:22 PM IST:

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. Read More

5:21 PM IST:

പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. Read More

4:44 PM IST:

മഹാരാഷ്ട്രയില്‍ ഏക്‍നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. വാര്‍ത്താസമ്മേളനത്തില്‍ ഫ്ട്നാവിസാണ് തീരുമാനം പ്രഖ്യാപിച്ചത്. 7.30 ന് സത്യപ്രതിജ്ഞ ചെയ്യും.

3:01 PM IST:

വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുംബൈയിൽ തിരികെയെത്തി. മുംബൈ വിമാനത്താവളത്തിൽ എത്തിയ ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും. Read More

11:51 AM IST:

സർക്കാരിൻ്റെ തടസ ഹർജി വിജിലൻസ് കോടതി തള്ളി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.ഈ മാസം 17 ന് വിസ്താര തുടരും

11:11 AM IST:

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവും സുപ്രീംകോടതി ഉത്തരവും ഒന്നുതന്നെയെന്ന് പ്രതിപക്ഷം

9:50 AM IST:

അടിയന്തര പ്രമേയ ചർച്ചയിലെ വീഡിയോ ഫേസ് ബുക്കിൽ പങ്കു വെച്ച് മാത്യു കുഴല്‍നാടന്‍. വീണയുടെ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ നിന്നും എന്ത് കൊണ്ട് പിഡബ്ല്യുസി ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും ചോദ്യം. 

9:48 AM IST:

എരുമേലി കരിങ്കല്ലുംമൂഴി ഭാരത് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്.  ചേനപ്പാടി സ്വദേശി ശ്യാം സന്തോഷ് (23)  പൊന്തൻപുഴ സ്വദേശി രാഹുൽ സുരേന്ദ്രൻ (25) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

9:47 AM IST:

സംസ്ഥാനത്ത് കടൽ പ്രക്ഷുബ്ധം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം  ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. കൂടുതല്‍ വായിക്കാം 

9:46 AM IST:

ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തൽ. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്ന് പൊലീസ്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിൽ

9:45 AM IST:

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടാനുള്ള സർക്കാർ സഹായം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 
 
8:15 AM IST:

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികൾ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. 

8:14 AM IST:

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍  അശ്ളീല വീഡിയോ അയച്ചതായി പരാതി.  കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ  പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ  നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു

8:13 AM IST:

ദിലീപിന്റെ (Actor Dileep) ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു

8:12 AM IST:

അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു

8:11 AM IST: