News Live: തൊഴിലാളി സമരത്തിൽ വല‌ഞ്ഞ് യാത്ര; തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിസന്ധി

malayalam news live updates 8th september 2024

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്.

12:11 PM IST

ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

12:11 PM IST

സിപിഎമ്മുമായി കൂട്ടിക്കെട്ടേണ്ട: എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. തൃശ്ശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്. എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു.

12:11 PM IST

പ്രതിശ്രുത വരനെ കാണാതായിട്ട് മൂന്ന് ദിവസം

പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

12:10 PM IST

എസ്‌പിക്കെതിരായ പരാതി; എസ്ഐയെ വിളിപ്പിച്ചു

എസ്‌പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്പെൻഷനിലായത്.

12:09 PM IST

നവജാത ശിശുവിന്റെ മൃതദേഹം

റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

12:08 PM IST

വാഹനാപകടത്തിൽ 5 മരണം

നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

12:08 PM IST

പുഴയിൽ കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി

എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയിൽ ചാടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ്  സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

12:07 PM IST

മഞ്ഞപ്പിത്തം പടരുന്നു

കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ  ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു

12:07 PM IST

'എല്ലാം രഹസ്യമായിരിക്കണം'

പി.വി.അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. അതിനിടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ കത്തിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തിൽ ഉത്തരവ് ഇറക്കിയാൽ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടർ നടപടി വേണ്ടെന്നുളള തീരുമാനം. 

12:07 PM IST

കുടിവെള്ളമില്ലാതെ തലസ്ഥാനം

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജനം. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല

12:06 PM IST

തൊഴിലാളി സമരം തുടരുന്നു

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. തിരുവനന്തപുരം എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികൾ സംയുക്തമായാണ് സമരം നടത്തുന്നത്. 400 ഓളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതായി സമര സമിതി അറിയിക്കുന്നു. സമരം വിമാനത്താവളത്തിൻ്റെ പ്രവ‍ർത്തനത്തെ സാരമായി ബാധിച്ചു. ഇതേ തുടർന്ന് രാത്രി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ അരമണിക്കൂറോളം വൈകി.

12:11 PM IST:

തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

12:11 PM IST:

എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. തൃശ്ശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്. എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു.

12:11 PM IST:

പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

12:10 PM IST:

എസ്‌പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്പെൻഷനിലായത്.

12:09 PM IST:

റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

12:08 PM IST:

നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

12:08 PM IST:

എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയിൽ ചാടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ്  സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

12:07 PM IST:

കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ  ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു

12:07 PM IST:

പി.വി.അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. അതിനിടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ കത്തിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തിൽ ഉത്തരവ് ഇറക്കിയാൽ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടർ നടപടി വേണ്ടെന്നുളള തീരുമാനം. 

12:07 PM IST:

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജനം. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല

12:06 PM IST: