Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Low Pressure in bay of Bengal possibility for heavy rain at isolated places in kerala
Author
First Published Oct 21, 2024, 2:28 PM IST | Last Updated Oct 21, 2024, 2:28 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു. ഇത് ഒക്ടോബർ 22 ന് രാവിലെയോടെ തീവ്ര ന്യുന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് ഒക്ടോബർ 24 ന് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത. 

മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ മറ്റൊരു ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 21 -23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:  വയനാട് പുനരധിവാസത്തിൽ പ്രത്യേക സഹായം വേണമെന്ന് കേരളം ഹൈക്കോടതിയിൽ; പ്രത്യേക പാക്കേജ് പരിഗണനയിലെന്ന് കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios