കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദാക്കി

യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വർഷത്തേക്ക് മൂന്ന് കമ്പനികളിൽ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ. യുിഡിഎഫ് കാലത്തെ കരാർ പുനസ്ഥാപിച്ച നടപടിക്ക് തിരിച്ചടിയാണിത്. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാർ റദ്ദാക്കിയത്. 

Low cost power purchase agreement Restored judgment cancelled

തിരുവനന്തപുരം: കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടിയായി കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദാക്കി. അപ്പലേറ്റ് ട്രിബൂണൽ ആണ് കരാർ റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വർഷത്തേക്ക് മൂന്ന് കമ്പനികളിൽ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ. യുഡിഎഫ് കാലത്തെ ഈ കരാർ പുനഃസ്ഥാപിച്ച നടപടിക്ക് തിരിച്ചടിയാണിത്. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാർ റദ്ദാക്കിയത്. 

വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികൾ നൽകിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാർ ഉണ്ടാക്കിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി നേരിടും. അതേസമയം, വിധിയിൽ തുടർ നടപടിക്ക് ഒരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. നിയമോപദേശം കിട്ടിയശേഷം അപ്പീൽ പോകാനാണ് സാധ്യത. 1200 കോടി അധികമായി ചെലവാക്കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനലിൽ പിടിച്ചുനിന്നത്. 

അർജുൻ ദൗത്യം: സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുമെന്ന് സൈന്യം; ഷിരൂരിൽ ഇന്നത്തെ തെരച്ചിൽ നിർത്തി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios