Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരിലെ യുവതിയുടെ ആത്മഹത്യ കടബാധ്യത മൂലമെന്ന് പ്രദേശവാസികൾ

സ്വകാര്യ മൈക്രോ ഫിനാൻസുകളിൽ നിന്നടക്കം എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സമ്മർദ്ദമുണ്ടായതാണ് ചാന്ദ്നിയുടെ മരണത്തിന് കാരണമായതെന്നാണ് നിഗമനം.

local residents said that the suicide of a young woman in Perunpavur was due to debt
Author
First Published Jun 28, 2024, 12:11 AM IST

എറണാകുളം: പെരുന്പാവൂരിലെ യുവതിയുടെ ആത്മഹത്യ കടബാധ്യത മൂലമെന്ന് പ്രദേശവാസികൾ. ഓടയ്ക്കാലി സ്വദേശി ശാന്ദ്നിയെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ മൈക്രോ ഫിനാൻസുകളിൽ നിന്നടക്കം എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സമ്മർദ്ദമുണ്ടായതാണ് ചാന്ദ്നിയുടെ മരണത്തിന് കാരണമായതെന്നാണ് നിഗമനം.

വിവിധ സ്വകാര്യ മൈക്രോഫിനാൻസുകളിൽ നിന്നായി 9 വായ്പകൾ ശാന്ദ്നിയും ഭ‌ർത്താവ് വിഷ്ണുവും എടുത്തിട്ടുണ്ട്. ആഴ്ച തോറുമുള്ള തിരിച്ചടവിന് കാറ്ററിംഗ് ജോലിക്കാരിയായ ശാന്ദ്നിയും ഡ്രൈവറായ വിഷ്ണുവും ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൈക്രോഫിനാൻസ് സ്ഥാപനത്തിന്‍റെ ഏജന്‍റ് വീട്ടിലെത്തിയതിന് ശേഷമാണ് 29 വയസുള്ള ചാന്ദ്നിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഭീഷണിയടക്കം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. നാലും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട് ശാന്ദ്നിക്കും വിഷ്ണുവിനും.

സിദ്ധാർത്ഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കോടതി, ഫലം പ്രസിദ്ധീകരിക്കില്ല  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios