ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി; സംശയമുള്ളവരുടെ പട്ടിക തയ്യാറെന്ന് പാലക്കാട് കളക്ടര്‍

പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന സിപിഎമ്മിന്‍റെ  പരാതിയുടെ  അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്

legal action  against double vote says palakkad collector

പാലക്കാട്: ഇരട്ട വോട്ട് പട്ടികയിൽ ഉള്‍പെട്ടവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർമാർക്ക്  കൈമാറി .ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്ന്  ജില്ല കളക്ടര്‍ ഡോ എസ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരട്ട വോട്ടുളളവർ വോട്ട് ചെയ്യാൻ എത്തിയാല്‍ തടയുമെന്ന് സിപിഎം.എന്നാല്‍ അത്തരം ഭീഷണി വേണ്ടെന്നാണ് യുഡിഎഫിന്‍റെ  മറുപടി.

പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍ഉണ്ടെന്ന സിപിഎമ്മിന്‍റെ പരാതിയുടെ  അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്. അതാത് ബൂത്തുകളില്‍ ഉള്ള മരിച്ചവരുടെയും സ്ഥിരതാമസമില്ലാത്തവരുടെയും പട്ടിക തയ്യാറാക്കി.ഇതനുസരിച്ച് പാലക്കാടിന്‍റെ  അതിർത്തി മണ്ഡലങ്ങളില്‍ ഉള്ള ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രണ്ടു മണ്ഡലങ്ങളില്‍ വോട്ട് ഉള്ളവരുടെയും പാലക്കാട് രണ്ടു ബൂത്തുകളില്‍  പേരുളളവരുടെയും പട്ടിക പ്രിസൈഡിംഗ് ഓഫീസര്മാർക്ക് കൈമാറി.

സംശയമുള്ളവരുടെ പട്ടിക ബൂത്ത് ഏജന്‍റുമാർക്കും കൈമാറും. ഈ പട്ടികയിൽ പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാല്‍ അവരുടെ ഫോട്ടോ മൊബൈല്‍ ആപില്‍ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും.ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  നടപടിക്രമങ്ങല്‍ പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

Latest Videos
Follow Us:
Download App:
  • android
  • ios