Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പാലക്കാട് ബിജെപിയുടെ റോഡ് ഷോ, യുഡിഎഫ് കൺവെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. 

Left Front meeting today to plan by-election strategies; Palakkad BJP Road Show, UDF Convention
Author
First Published Oct 21, 2024, 6:20 AM IST | Last Updated Oct 21, 2024, 6:20 AM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെൻററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. 

അതേസമയം, തെരഞ്ഞെടുപ്പ് ചൂടിലമർന്ന പാലക്കാട് ഇന്ന് ബിജെപിയുടെ റോഡ് ഷോയും യുഡിഎഫിന്റെ നിയോജക മണ്ഡലം കൺവെൻഷനും നടക്കും. വൈകിട്ട് നാല് മണിക്ക് മോയൻ സ്കൂൾ പരിസരത്തു നിന്നാണ് റോഡ് ഷോ തുടങ്ങുക. കോൺഗ്രസിനെയും സിപിഎമ്മിനെയും വെല്ലുന്ന തരത്തിൽ വൻ ജനപങ്കാളിത്തോടെയുള്ള റോഡ് ഷോയാണ് ബിജെപി ലക്ഷ്യമിടുന്നത്. വൈകുന്നേരം നാലുമണിക്ക് തന്നെ ചന്ദ്രനഗർ പാർവതി മണ്ഡപത്തിൽ യുഡിഎഫ് കൺവെൻഷനും നടക്കും. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നിയമസഭാ ഉപകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി വൻ നേതൃനിര ഇന്ന് പാലക്കാട് എത്തും. ഇടതുപക്ഷ സ്ഥാനാർഥി പി.സരിൻ പ്രചരണം തുടരും. 25 നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് കൺവെൻഷൻ. 

ദിവ്യ ഇരിണാവിലെ വീട്ടിലില്ല; ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്,ഇന്നും പരിപാടികൾ റദ്ദാക്കി കളക്ടർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios