Asianet News MalayalamAsianet News Malayalam

കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി അതൃപ്തി; പാലക്കാട് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റും സിപിഎമ്മിലേക്ക്

പാലക്കാട് കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിടാൻ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.30 യ്ക്ക് വാർത്താ സമ്മേളനം നടത്തും

KSU former district president in Palakkad decides to join CPIM
Author
First Published Oct 19, 2024, 9:39 AM IST | Last Updated Oct 19, 2024, 11:39 AM IST

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും അതൃപ്തി. കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിടാൻ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.30 യ്ക്ക് വാർത്താ സമ്മേളനം നടത്തി സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർ‍ത്ഥിയായി പ്രഖ്യാപിച്ചതിലാണ് കോൺഗ്രസിൽ അതൃപ്തിയുള്ളത്. ഷാഫി പറമ്പിലാണ് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് ആരോപിച്ച് പാർട്ടി വിട്ട പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. പിന്നാലെയാണ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌യു മുൻ നേതാവും പാർട്ടി വിടാൻ തീരുമാനിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios