Asianet News MalayalamAsianet News Malayalam

കൊല്ലം എറണാകുളം റൂട്ടിൽ പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളി വരെ സർവീസ്

ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക.

Kollam on Ernakulam route New special Train service  Monday to Friday Service
Author
First Published Oct 2, 2024, 9:36 PM IST | Last Updated Oct 2, 2024, 9:44 PM IST

കൊച്ചി: കൊല്ലം എറണാകുളം റൂട്ടിൽ പുതിയ സ്പെഷൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കൾ മുതൽ വെള്ളിവരെ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പാലരുവി വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന്  ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ.  ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക.

അതേ സമയം, യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതിയിരുന്നു. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.

ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്കു കാരണം യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരും കുട്ടികളും അടക്കമുള്ളവര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിലാണ് വലിയ തിരക്കുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ കുഴഞ്ഞുവീണ സംഭവങ്ങളുണ്ടായി. വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വലിയ വാര്‍ത്തയായിരുന്നു. പലര്‍ക്കും ടിക്കറ്റെടുത്തിട്ടും ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios