നൂറിൽ പത്ത് പുരുഷൻമാര്‍ക്കും പണിയില്ല; കേരളത്തിലെ തൊഴിൽ രഹിതരുടെ കണക്കുമായി ധനമന്ത്രി

ഗ്രാമങ്ങളിൽ നൂറ് പേരെ എടുത്താൽ അതിൽ 10 പുരുഷൻമാരെങ്കിലും തൊഴിൽ രഹിതരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക് 

kerala's unemployment rate thomas issac

തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ കണക്കുമായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ നൂറ് പേരെ എടുത്താൽ അതിൽ 10 പുരുഷൻമാരെങ്കിലും തൊഴിൽ രഹിതരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക് . നഗര മേഖലയിലേക്ക് വരുമ്പോൾ 100ൽ 6 പുരുഷൻമാരും 27 സ്ത്രീകളും തൊഴിൽ രഹിതരാണെന്നാണ് ധനമന്ത്രി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. 

സംസ്ഥാനത്തെ എംപ്ലോയ്മെന്‍റെ എക്സേചേഞ്ചുകളിൽ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്.  ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക മാന്ദ്യമാണ് കാരണം. നികുതിയേതര വരുമാനം കൂടിയെന്നും തോമസ് ഐസക് പറഞ്ഞു

തുടര്‍ന്ന് വായിക്കാം: 'തൊഴിലില്ലാതെ കേരളം': ആശ്വസിക്കാന്‍ ത്രിപുരയുടെയും സിക്കിമിന്‍റെയും അവസ്ഥ...

 

 

Latest Videos
Follow Us:
Download App:
  • android
  • ios