LIVE News: ക്ലിഫ് ഹൗസിലേക്ക് പോപുലർ ഫ്രണ്ട് മാർച്ച്, സംഘർഷം; ഗുരുവായൂർ ഥാറിന് 43 ലക്ഷം

Kerala News Live updates CPIM congress BJP rain everything at a glance

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശനെ ലീഡറായി ഉയർത്തിക്കാട്ടുന്നതിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്. ഏറെ വിവാദങ്ങൾക്കൊടുവിൽ ഗുരുവായൂർ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയി. ഇവയടക്കം ഇന്നത്തെ വാർത്തകൾ തത്സമയം ഇവിടെ അറിയാം....

9:19 PM IST

അഗ്നി-IV മിസൈൽ വിജയകരമായി പരീക്ഷിച്ചു

ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

7:28 PM IST

എലിപ്പനി, ഡെങ്കിപ്പനി മരണം

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഓരോ മരണം. എലിപ്പനി മരണം തൃശ്ശൂരിൽ, ഡെങ്കിപ്പനി മരണം എറണാകുളത്ത്

6:57 PM IST

ഇന്ന് 1494 കോവിഡ് കേസുകൾ

കുടുതൽ കേസുകൾ എറണാകുളത്തും തിരുവനന്തപുരത്തും

6:39 PM IST

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെടുപ്പ് നാളെയും തുടരും. ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേറ്റിനെ അറിയിച്ചെന്ന് സ്വപ്ന. നാളെ എല്ലാം മാധ്യമങ്ങളോട് പറയും

6:15 PM IST

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 30 കോടി രൂപ നൽകി സർക്കാർ

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

5:49 PM IST

കൊവിഡ് വാക്സീൻ മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്

തൃശ്ശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി

5:13 PM IST

14 വയസ്സുകാരിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

19 വയസ്സുകാരൻ സുബ്രാo ശുശേഖർനാഥിനെ പിടികൂടിയത് തിരു. സൈബർ റൂറൽ പൊലീസ്
ഓൺ ലൈൻ ഗെയിമിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്

5:08 PM IST

തനിക്ക് കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്.ഡെങ്കി പരിശോധനാ ഫലവും നെഗറ്റിവ്. പ്രചരിക്കുന്നത് തെറ്റായ വിവരമെന്നും വീണ ജോര്‍ജ്ജ്.വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയെന്നും വീണ ജോര്‍ജ്ജ്. Read More

4:50 PM IST

വാരണാസി സ്ഫോടന പരമ്പര കേസിൽ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ഗാസിയാബാദ് കോടതി  ഇയാള്‍  കുറ്റക്കാരനെന്ന്  നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസി കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലും ഒരു ക്ഷേത്രത്തിലും ഉണ്ടായ സ്ഫോടനത്തിൽ 18 പേര് കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ശിക്ഷ
 
4:40 PM IST

കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിക്ക് ഹൈക്കോടതി സ്റ്റേ

15ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ അധ്യാപകര്‍ക്ക്  ബാധ്യത നിശ്ചയിച്ച ഭേദഗതിയ്ക്കാണ് സ്റ്റേ.
അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ  എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നായിരുന്നു ഭേദഗതി.ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്.എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

4:03 PM IST

കണ്ണൂർ കെ എ പി ബറ്റാലിയനിലെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ .പൊലീസുകാർ സഞ്ചരിച്ച  കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.എൻ.കെ രമേശൻ,ടി. ആർ പ്രജീഷ്,കെ. സന്ദീപ് പി.കെ സായൂജ്,ശ്യാം കണ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ

3:06 PM IST

Udf നേതാവ് ജോണി നെല്ലൂര്‍ ഇടതുമുന്നണിയില്‍ ചേരാന്‍ വിലപേശിയെന്ന് ആരോപണം

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും ആവശ്യപ്പെട്ടു. മാണി വിഭാഗം നേതാവ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടു.ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍.ശബ്ദരേഖ തന്‍റേതല്ല.രാഷ്ട്രീയ ഗൂഡാലോചന.നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍

​​​​

3:00 PM IST

പത്തനാപുരത്ത് അമ്മയെ മകൾ മർദ്ദിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.

2:28 PM IST

IRCTC ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി മാസം 6(aadhaar not verified), 12(aadhaar linked) എന്നത് ഇരട്ടിയായി ഉയർത്തി.

ഇനി മുതൽ ഒരു IRCTC അക്കൗണ്ടിൽ നിന്ന് മാസം ആധാർ ലിങ്ക് ചെയ്ത യാത്രക്കാർക്ക് 24 ടിക്കറ്റും, ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റ് വരെ എടുക്കാൻ കഴിയും.

1:05 PM IST

പൂജപ്പുരയിലെ സ്കൂളിലെത്തി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്തി വി.ശിവന്‍കുട്ടി

കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻ കുട്ടി. ഉദ്യോഗസ്ഥർ എല്ലാ സ്കൂളിലും എത്തി പരിശോധന നടത്തണം. ഉച്ചഭക്ഷണ വിതരണത്തിൽ അതീവ ജാഗ്രത പുലർത്തണം. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷത്തിനെത്തിയത്.

12:58 PM IST

കേരളത്തിലെ സമാധാന, സാമൂഹ്യ അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്ക എന്ന് ഗവർണർ

പി എഫ് ഐ ആണോ എന്ന് ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല.കുട്ടികളെ കൊണ്ട് പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നത് അപകടകരം .ഇത്തരം ശ്രമങ്ങൾ വിജയിക്കില്ല.കേരളത്തിലേത് മാതൃക സമൂഹമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

12:33 PM IST

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്

പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  നടത്തിയ പ്രതിഷേധ മാർച്ച്  പോലീസ് തടഞ്ഞു ജലപീരങ്കി പ്രയോഗിച്ചു.കണ്ണീര്‍  വാതകവും പ്രയോഗിച്ചു

12:12 PM IST

കുതിരവട്ടത്ത് പൊലീസ് പരിശോധന

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പോലീസ് സംഘം പരിശോധന നടത്തുന്നു. തുടർച്ചയായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

12:11 PM IST

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി, അടുത്ത ദിവസം സ്ഥാനാർത്ഥി

പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംഗ്രുർ മണ്ഡലത്തിൽ കേവൽ സിംഗ് ധില്ലോൺ ബിജെപി സ്ഥാനാർഥി. ഒരു ദിവസം മുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയതാണ് ഇദ്ദേഹം. ധില്ലോൺ കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ എംഎൽഎയാണ്.

11:57 AM IST

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്കെതിരെ വിദേശകാര്യ മന്ത്രാലയം

ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.

11:53 AM IST

ksrtc; കുറ്റം തൊഴിലാളികളുടേത് മാത്രമെന്ന് പറഞ്ഞാൽ പുറംകാല് കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം

ksrtcയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ യൂണിയനുകള്‍ രാപ്പകല്‍ സമരവുമായി രംഗത്ത്.തൊഴിലാളികൾ പോയാലും എംഡി വന്ന് പോയാലും KSRTC ഇവിടെ തന്നെ ഉണ്ടാകും.സ്ഥാപനത്തേയും തൊഴിലാളികളേയും വഴിയിൽ കാണുന്ന ചെണ്ട പോലെ കൊട്ടുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്നു,അപവാദ പ്രചാരണം നടത്തുന്നു
ഇനി ഇങ്ങനെ തരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
 
​​

11:45 AM IST

പി സി ജോര്‍ജ്ജ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഓഫീസിലാണ് പിസി ജോര്‍ജ്ജ് ഹാജരായത്. വിദ്വേഷ പ്രസംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് നോട്ടിസ് നല്‍കിയതനുസരിച്ചാണ് പിസി ജോര്‍ജ്ജ് ഹാജരായത്.

​​​​

11:47 AM IST

അടിമാലിയിൽ അവിശ്വാസം

അടിമാലി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 21 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇടതു മുന്നണി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

11:46 AM IST

രാജ്യം പുരോഗതിയുടെ പാതയിലെന്ന് പ്രധാനമന്ത്രി

രാജ്യം പുരോഗതിയുടെ പാതയിലെന്ന് പ്രധാനമന്ത്രി. സ്വപ്ന പദ്ധതികൾ ഒന്നൊന്നായി യാഥാർത്ഥ്യമാകുന്നു. ഏതൊരു പരിഷ്കാരത്തിനും പിന്നിൽ സർക്കാരിന് ജനനന്മയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. സംസ്ഥാന സർക്കാരിന്റെ എട്ട് വർഷം രാഷ്ട്ര വികസനത്തിന്റെ എട്ട് വർഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

11:43 AM IST

മത്സര ഓട്ടത്തിനിടെ ബൈക്കപകടം: എംവിഡി പരിശോധന

കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ട സ്ഥലം എംവിഡി പരിശോധിച്ചു. ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർടിഒ പിഎ നസീറാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത ബൈക്കുകളും പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി സ്വീകരിക്കും. ട്രാൻസ്പോർട്ട് കമ്മീഷനർക്ക് വിശദമായ റിപ്പോർട്ട് നൽകും. മൂന്ന് പേരാണ് മത്സര ഓട്ടം നടത്തിയത് എന്ന് എംവിഡി കണ്ടെത്തി. മൂന്ന് ബൈക്കുകളും കസ്റ്റഡിയിലുണ്ട്. ബൈക്ക് ഓടിച്ച മറ്റ് രണ്ട് പേർക്കും ഇന്ന് തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകും.

11:33 AM IST

ഗുരുവായൂർ ഥാർ @ 43 ലക്ഷം

ഗുരുവായൂരിലെ ഥാർ ലേലത്തിൽ നേടി മലയാളി പ്രവാസി വ്യവസായി വിഘ്നേഷ്. 43 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാശിയേറിയ പോരാട്ടമാണ് ലേലത്തിൽ നടന്നത്. 14 പേർ മത്സരിച്ച് ലേലം വിളിച്ചു. 12 ശതമാനം ജിഎസ്ടി അടക്കമുള്ള തുക വാഹനത്തിനായി വിഘ്നേഷ് അടയ്ക്കണം. 516000 രൂപ വരും ജിഎസ്ടി.

11:11 AM IST

കേരളത്തില്‍ ഒരേയൊരു ലീഡര്‍ മാത്രം, അത് കെ.കരുണാകരന്‍

ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും ഞാന്‍ വീഴില്ലെന്ന് വിഡി സതീശന്‍. ക്യാപ്റ്റന്‍ ഫ്ളക്സുകള്‍ നീക്കാന്‍ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ്.തൃക്കാക്കര വിജയം തുടക്കം മാത്രം.ഫ്ളക്സും സ്വീകരണവും പ്രവര്‍ത്തകരുടെ സന്തോഷം 

10:48 AM IST

സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി

സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി.ഇത് ഉടൻ പരിഹരിക്കണം..മന്ത്രിമാരുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ ഈ ഫയലുകൾ ഉടൻ തീർപ്പാക്കാൻ ഉദ്ദേശിക്കുന്നു.ചില ഫയലുകൾ ബോധപൂർവ്വം കെട്ടിക്കിടക്കുന്നതല്ലേയെന്ന് സംശയമുണ്ട്.

10:38 AM IST

അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി

കണ്ണൂരിൽ അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ട് സ്വദേശിയായ പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. മദ്യലഹരിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിനകത്തുള്ള സാധനങ്ങളും മാർട്ടിൻ ഫിലിപ്പ് വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

10:38 AM IST

ലീഡർ പരസ്യത്തിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്‌തി

Vd സതീശൻ പുതിയ ലീഡർ എന്ന പേരിൽ ഉള്ള ഫ്ളകസുകൾക്കും സ്വീകരണത്തിനും എതിരെ ആണ് വിമർശനം.[
തൃക്കാക്കര ജയം ഒരാളുടെ മാത്രം ജയമായി അവതരിപ്പിക്കുന്നു എന്ന് വിമർശനം

10:36 AM IST

സംസ്ഥാനം ജനങ്ങളോടൊപ്പമെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളോടൊപ്പമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾ വരുന്നു. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. മംഗള വനത്തിനു മാത്രമായി സർക്കാർ ഒരു ശ്രമവും നടത്തില്ല, എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിസരത്തുള്ള ജനങ്ങളുടെ താൽപര്യത്തിനാണ് പരിഗണന. അനാവശ്യമായി ആശങ്ക പരത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

10:33 AM IST

ഉത്തരാഖണ്ഡ് ബസപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി

ഉത്തരാഖണ്ഡ് ബസ് അപകടവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനം പൂർത്തിയായി. 26 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാല് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

10:30 AM IST

ഭക്ഷ്യ വിഷബാധയിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ടെന്ന് മന്ത്രി

സ്കൂളുകളിലെ ഭക്ഷ്യ വിഷബാധയിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ടെന്ന്  ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാർ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സെന്റ് വിൻസെന്റ് സ്കൂൾ സന്ദർശിച്ച മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

10:16 AM IST

'മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി'

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 'എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ  ഖത്തറിനു മുന്നിലും ദണ്ഡനമസ്കാരം നടത്തിയിരിക്കുന്നു.' സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു. വിദേശകാര്യനയത്തിന്‍റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

10:15 AM IST

പരിസ്ഥിതി ലോല മേഖല;സർക്കാർ ജനങ്ങളോടൊപ്പമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾ വരുന്നു.ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ടെന്നും വനം മന്ത്രി

10:08 AM IST

സിപിഎം കൗൺസിലർ അന്തരിച്ചു

വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ കെ ശ്രീകുമാർ (62) അന്തരിച്ചു. നഗരസഭാ 31-ാം ഡിവിഷൻ (മിണാലൂർ സെന്റർ) കൗൺസിലറായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

No description available.

10:02 AM IST

സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ: റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന് ഭക്ഷ്യ മന്ത്രി

സംസ്ഥാനത്തെ  സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ സംബന്ധിച്ച റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന്  ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്.ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം.രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു

9:55 AM IST

മതനിന്ദ വിവാദത്തിൽ ബിജെപിക്കെതിരെ സിപിഎം

ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ മതനിന്ദയിൽ പ്രതിഷേധം അറിയിച്ച് സിപിഎം പിബി അംഗം എംഎ ബേബി. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ലെന്നതാണ് ഈ വാക്കുകൾ കാണിക്കുന്നതെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്നും ബേബി പറഞ്ഞു.

9:54 AM IST

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 671 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

9:53 AM IST

വിദേശജോലി ഒഴിവാക്കണമെന്ന് ക്രൈസ്തവരോട് സഭ

ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് ഈ കണക്കവതരിപ്പിച്ചത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ തയാറാക്കിയ ബ്രോഷറില്‍ പറയുന്നു.

കൂടുതൽ വായിക്കാം

9:41 AM IST

ശിവാനി ജീവനൊടുക്കിയത് സോഷ്യൽ മീഡിയ സൗഹൃദം വിലക്കിയതിന്

കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യ ചെയ്തത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടർന്ന്. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വഴക്ക് പറഞ്ഞിരുന്നു.

No description available.

9:16 AM IST

വാഹനാപകടത്തിൽ മരണം

കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. 

No description available.

9:04 AM IST

റിട്ട ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു

ഹൈക്കോടതി ജഡ്ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ കൊച്ചിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യ. 94 വയസായിരുന്നു. സംസ്കാരം നാളെ 11.30ന് ഇടപ്പള്ളിയിൽ. മൃതദേഹം കൊച്ചി പുതുക്കലവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന വച്ചിരിക്കുന്നു.

No description available.

9:01 AM IST

വീണ്ടും അപകട മരണം

തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

9:00 AM IST

സുവർണ്ണ ക്ഷേത്രത്തിന് ഖലിസ്ഥാൻ അനുകൂലികൾ തമ്പടിച്ചു

സുവർണ്ണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രവാക്യവുമായി ഒരു വിഭാഗം തമ്പടിച്ചു.ഭിന്ദ്രൻവാലയുടെ പോസ്റ്ററുകളും കൈളിലേന്തിയാണ് സംഘടിച്ചത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ മുപ്പത്തിയെട്ടാം വാർഷികത്തെ തുടർന്ന് പഞ്ചാബിൽ ജാഗ്രത തുടരുന്നതിനിടെയാണ് സംഭവം. ഇന്നലെ അമ്യത്സറിലും ഒരു വിഭാഗം ജാഥ നടത്തിയിരുന്നു.

8:20 AM IST

ദില്ലി ആരോഗ്യമന്ത്രിയുടെ വീ‍ട്ടിൽ ഇഡി റെയ്ഡ്

ദില്ലിയിൽ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. അറസ്റ്റിലായ സത്യേന്ദർ ജെയ്നെ ജൂൺ 9 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 201-ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്. 

Delhi Minister Satyendar Jain Sent To Enforcement Directorate Custody Till  June 9

: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

8:12 AM IST

രണ്ട് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ  വെടിവെച്ചു

കോഴിക്കോട്: കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ  വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു
 
8:11 AM IST

ആ 72 പവൻ സ്വർണം എവിടെ?

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ഇതോടെ സ്വർണം കാണാതായത് സംബന്ധിച്ച ദുരൂഹത വർധിച്ചു. ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്..

കൂടുതൽ വായിക്കാം

7:52 AM IST

ഉത്തരാഖണ്ഡ് ബസ് അപകടം: മരണം 26

ഉത്തരാഖണ്ഡിൽ ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ മരണം 26 ആയി. അപകടത്തിൽ പെട്ട രണ്ടു പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. ഇന്നലെ രാത്രി ഡെറാഡൂണിൽ എത്തിയ ചൗഹാൻ ഉത്തരാഖണ്ഡിൽ തുടരുകയാണ്. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നും പോയ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 

7:43 AM IST

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പത്താം ക്ലാസുകാരി ജീവനൊടുക്കി

കൊല്ലം: മൊബൈൽ ഫോൺ അമിത  ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

7:40 AM IST

ലോറി സ്കൂട്ടറിൽ ഇടിച്ച്  ഒരാൾ മരിച്ചു

മുക്കത്തിന് അടുത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച്  ഒരാൾ മരിച്ചു. വാഹനാപകടത്തിലാണ് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ( 22) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

7:34 AM IST

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു

വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്

7:30 AM IST

കൈക്കൂലി കേസിൽ കൈയ്യോടെ പിടിയിൽ

ഭൂമി അളന്നു നല്കാൻ കൈക്കൂലി ആവശ്യപ്പെട്ട നാല് പേർ വിജിലൻസ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, ഒരു താത്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കാം

7:17 AM IST

അങ്കൺവാടി ഭക്ഷ്യവിഷബാധയിൽ സൂപർവൈസർക്കെതിരെ പരാതി

കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്ന് അംഗൺവാടി ഹെൽപ്പറുടെ പരാതി

കൂടുതൽ വായിക്കാം

6:53 AM IST

ബാലുശേരിയിൽ തീപിടുത്തം

കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്  തീപിടുത്തം. മൂന്ന് കടകൾക്ക് ആണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ സംഘം എത്തി. തീ അണയ്ക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

6:38 AM IST

ഇന്ത്യക്കെതിരെ ഗൾഫ് രാജ്യങ്ങൾ

ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്കടക്കം കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയിൽ ഒമാനിലും  വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യകാര്യ ഉപവിദേശകാര്യ മന്ത്രി അംബാസഡര്‍ക്ക് കൈമാറി.

6:38 AM IST

നബിവിരുദ്ധ പരാമർശത്തിനെതിരെ പാക്കിസ്ഥാൻ

ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാൻ. ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു
 
9:29 PM IST:

ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

7:28 PM IST:

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഓരോ മരണം. എലിപ്പനി മരണം തൃശ്ശൂരിൽ, ഡെങ്കിപ്പനി മരണം എറണാകുളത്ത്

6:57 PM IST:

കുടുതൽ കേസുകൾ എറണാകുളത്തും തിരുവനന്തപുരത്തും

6:44 PM IST:

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെടുപ്പ് നാളെയും തുടരും. ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേറ്റിനെ അറിയിച്ചെന്ന് സ്വപ്ന. നാളെ എല്ലാം മാധ്യമങ്ങളോട് പറയും

6:22 PM IST:

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

5:50 PM IST:

തൃശ്ശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി

5:13 PM IST:

19 വയസ്സുകാരൻ സുബ്രാo ശുശേഖർനാഥിനെ പിടികൂടിയത് തിരു. സൈബർ റൂറൽ പൊലീസ്
ഓൺ ലൈൻ ഗെയിമിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്

5:46 PM IST:

കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്.ഡെങ്കി പരിശോധനാ ഫലവും നെഗറ്റിവ്. പ്രചരിക്കുന്നത് തെറ്റായ വിവരമെന്നും വീണ ജോര്‍ജ്ജ്.വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയെന്നും വീണ ജോര്‍ജ്ജ്. Read More

4:50 PM IST:

ഗാസിയാബാദ് കോടതി  ഇയാള്‍  കുറ്റക്കാരനെന്ന്  നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസി കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലും ഒരു ക്ഷേത്രത്തിലും ഉണ്ടായ സ്ഫോടനത്തിൽ 18 പേര് കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ശിക്ഷ
 
4:44 PM IST:

15ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ അധ്യാപകര്‍ക്ക്  ബാധ്യത നിശ്ചയിച്ച ഭേദഗതിയ്ക്കാണ് സ്റ്റേ.
അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ  എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നായിരുന്നു ഭേദഗതി.ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്.എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

4:04 PM IST:

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ .പൊലീസുകാർ സഞ്ചരിച്ച  കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.എൻ.കെ രമേശൻ,ടി. ആർ പ്രജീഷ്,കെ. സന്ദീപ് പി.കെ സായൂജ്,ശ്യാം കണ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ

3:16 PM IST:

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും ആവശ്യപ്പെട്ടു. മാണി വിഭാഗം നേതാവ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടു.ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍.ശബ്ദരേഖ തന്‍റേതല്ല.രാഷ്ട്രീയ ഗൂഡാലോചന.നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍

​​​​

3:00 PM IST:

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.

2:32 PM IST:

ഇനി മുതൽ ഒരു IRCTC അക്കൗണ്ടിൽ നിന്ന് മാസം ആധാർ ലിങ്ക് ചെയ്ത യാത്രക്കാർക്ക് 24 ടിക്കറ്റും, ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റ് വരെ എടുക്കാൻ കഴിയും.

1:06 PM IST:

കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻ കുട്ടി. ഉദ്യോഗസ്ഥർ എല്ലാ സ്കൂളിലും എത്തി പരിശോധന നടത്തണം. ഉച്ചഭക്ഷണ വിതരണത്തിൽ അതീവ ജാഗ്രത പുലർത്തണം. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷത്തിനെത്തിയത്.

12:58 PM IST:

പി എഫ് ഐ ആണോ എന്ന് ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല.കുട്ടികളെ കൊണ്ട് പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നത് അപകടകരം .ഇത്തരം ശ്രമങ്ങൾ വിജയിക്കില്ല.കേരളത്തിലേത് മാതൃക സമൂഹമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

12:45 PM IST:

പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  നടത്തിയ പ്രതിഷേധ മാർച്ച്  പോലീസ് തടഞ്ഞു ജലപീരങ്കി പ്രയോഗിച്ചു.കണ്ണീര്‍  വാതകവും പ്രയോഗിച്ചു

12:12 PM IST:

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പോലീസ് സംഘം പരിശോധന നടത്തുന്നു. തുടർച്ചയായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

12:11 PM IST:

പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംഗ്രുർ മണ്ഡലത്തിൽ കേവൽ സിംഗ് ധില്ലോൺ ബിജെപി സ്ഥാനാർഥി. ഒരു ദിവസം മുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയതാണ് ഇദ്ദേഹം. ധില്ലോൺ കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ എംഎൽഎയാണ്.

11:57 AM IST:

ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.

3:21 PM IST:

ksrtcയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ യൂണിയനുകള്‍ രാപ്പകല്‍ സമരവുമായി രംഗത്ത്.തൊഴിലാളികൾ പോയാലും എംഡി വന്ന് പോയാലും KSRTC ഇവിടെ തന്നെ ഉണ്ടാകും.സ്ഥാപനത്തേയും തൊഴിലാളികളേയും വഴിയിൽ കാണുന്ന ചെണ്ട പോലെ കൊട്ടുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്നു,അപവാദ പ്രചാരണം നടത്തുന്നു
ഇനി ഇങ്ങനെ തരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
 
​​

12:13 PM IST:

തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഓഫീസിലാണ് പിസി ജോര്‍ജ്ജ് ഹാജരായത്. വിദ്വേഷ പ്രസംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് നോട്ടിസ് നല്‍കിയതനുസരിച്ചാണ് പിസി ജോര്‍ജ്ജ് ഹാജരായത്.

​​​​

11:47 AM IST:

അടിമാലി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 21 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇടതു മുന്നണി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

11:46 AM IST:

രാജ്യം പുരോഗതിയുടെ പാതയിലെന്ന് പ്രധാനമന്ത്രി. സ്വപ്ന പദ്ധതികൾ ഒന്നൊന്നായി യാഥാർത്ഥ്യമാകുന്നു. ഏതൊരു പരിഷ്കാരത്തിനും പിന്നിൽ സർക്കാരിന് ജനനന്മയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. സംസ്ഥാന സർക്കാരിന്റെ എട്ട് വർഷം രാഷ്ട്ര വികസനത്തിന്റെ എട്ട് വർഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

11:43 AM IST:

കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ട സ്ഥലം എംവിഡി പരിശോധിച്ചു. ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർടിഒ പിഎ നസീറാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത ബൈക്കുകളും പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി സ്വീകരിക്കും. ട്രാൻസ്പോർട്ട് കമ്മീഷനർക്ക് വിശദമായ റിപ്പോർട്ട് നൽകും. മൂന്ന് പേരാണ് മത്സര ഓട്ടം നടത്തിയത് എന്ന് എംവിഡി കണ്ടെത്തി. മൂന്ന് ബൈക്കുകളും കസ്റ്റഡിയിലുണ്ട്. ബൈക്ക് ഓടിച്ച മറ്റ് രണ്ട് പേർക്കും ഇന്ന് തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകും.

11:33 AM IST:

ഗുരുവായൂരിലെ ഥാർ ലേലത്തിൽ നേടി മലയാളി പ്രവാസി വ്യവസായി വിഘ്നേഷ്. 43 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാശിയേറിയ പോരാട്ടമാണ് ലേലത്തിൽ നടന്നത്. 14 പേർ മത്സരിച്ച് ലേലം വിളിച്ചു. 12 ശതമാനം ജിഎസ്ടി അടക്കമുള്ള തുക വാഹനത്തിനായി വിഘ്നേഷ് അടയ്ക്കണം. 516000 രൂപ വരും ജിഎസ്ടി.

11:16 AM IST:

ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും ഞാന്‍ വീഴില്ലെന്ന് വിഡി സതീശന്‍. ക്യാപ്റ്റന്‍ ഫ്ളക്സുകള്‍ നീക്കാന്‍ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ്.തൃക്കാക്കര വിജയം തുടക്കം മാത്രം.ഫ്ളക്സും സ്വീകരണവും പ്രവര്‍ത്തകരുടെ സന്തോഷം 

10:48 AM IST:

സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി.ഇത് ഉടൻ പരിഹരിക്കണം..മന്ത്രിമാരുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ ഈ ഫയലുകൾ ഉടൻ തീർപ്പാക്കാൻ ഉദ്ദേശിക്കുന്നു.ചില ഫയലുകൾ ബോധപൂർവ്വം കെട്ടിക്കിടക്കുന്നതല്ലേയെന്ന് സംശയമുണ്ട്.

10:40 AM IST:

കണ്ണൂരിൽ അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ട് സ്വദേശിയായ പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. മദ്യലഹരിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിനകത്തുള്ള സാധനങ്ങളും മാർട്ടിൻ ഫിലിപ്പ് വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

10:42 AM IST:

Vd സതീശൻ പുതിയ ലീഡർ എന്ന പേരിൽ ഉള്ള ഫ്ളകസുകൾക്കും സ്വീകരണത്തിനും എതിരെ ആണ് വിമർശനം.[
തൃക്കാക്കര ജയം ഒരാളുടെ മാത്രം ജയമായി അവതരിപ്പിക്കുന്നു എന്ന് വിമർശനം

10:36 AM IST:

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളോടൊപ്പമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾ വരുന്നു. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. മംഗള വനത്തിനു മാത്രമായി സർക്കാർ ഒരു ശ്രമവും നടത്തില്ല, എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിസരത്തുള്ള ജനങ്ങളുടെ താൽപര്യത്തിനാണ് പരിഗണന. അനാവശ്യമായി ആശങ്ക പരത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

10:33 AM IST:

ഉത്തരാഖണ്ഡ് ബസ് അപകടവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനം പൂർത്തിയായി. 26 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാല് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

10:30 AM IST:

സ്കൂളുകളിലെ ഭക്ഷ്യ വിഷബാധയിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ടെന്ന്  ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാർ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സെന്റ് വിൻസെന്റ് സ്കൂൾ സന്ദർശിച്ച മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

10:16 AM IST:

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 'എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ  ഖത്തറിനു മുന്നിലും ദണ്ഡനമസ്കാരം നടത്തിയിരിക്കുന്നു.' സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു. വിദേശകാര്യനയത്തിന്‍റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

10:15 AM IST:

ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾ വരുന്നു.ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ടെന്നും വനം മന്ത്രി

10:08 AM IST:

വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ കെ ശ്രീകുമാർ (62) അന്തരിച്ചു. നഗരസഭാ 31-ാം ഡിവിഷൻ (മിണാലൂർ സെന്റർ) കൗൺസിലറായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

No description available.

10:13 AM IST:

സംസ്ഥാനത്തെ  സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ സംബന്ധിച്ച റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന്  ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്.ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം.രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു

9:55 AM IST:

ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ മതനിന്ദയിൽ പ്രതിഷേധം അറിയിച്ച് സിപിഎം പിബി അംഗം എംഎ ബേബി. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ലെന്നതാണ് ഈ വാക്കുകൾ കാണിക്കുന്നതെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്നും ബേബി പറഞ്ഞു.

9:54 AM IST:

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 671 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

9:53 AM IST:

ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് ഈ കണക്കവതരിപ്പിച്ചത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ തയാറാക്കിയ ബ്രോഷറില്‍ പറയുന്നു.

കൂടുതൽ വായിക്കാം

9:41 AM IST:

കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യ ചെയ്തത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടർന്ന്. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വഴക്ക് പറഞ്ഞിരുന്നു.

No description available.

9:16 AM IST:

കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. 

No description available.

9:04 AM IST:

ഹൈക്കോടതി ജഡ്ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ കൊച്ചിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യ. 94 വയസായിരുന്നു. സംസ്കാരം നാളെ 11.30ന് ഇടപ്പള്ളിയിൽ. മൃതദേഹം കൊച്ചി പുതുക്കലവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന വച്ചിരിക്കുന്നു.

No description available.

9:01 AM IST:

തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

9:00 AM IST:

സുവർണ്ണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രവാക്യവുമായി ഒരു വിഭാഗം തമ്പടിച്ചു.ഭിന്ദ്രൻവാലയുടെ പോസ്റ്ററുകളും കൈളിലേന്തിയാണ് സംഘടിച്ചത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ മുപ്പത്തിയെട്ടാം വാർഷികത്തെ തുടർന്ന് പഞ്ചാബിൽ ജാഗ്രത തുടരുന്നതിനിടെയാണ് സംഭവം. ഇന്നലെ അമ്യത്സറിലും ഒരു വിഭാഗം ജാഥ നടത്തിയിരുന്നു.

8:20 AM IST:

ദില്ലിയിൽ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. അറസ്റ്റിലായ സത്യേന്ദർ ജെയ്നെ ജൂൺ 9 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 201-ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്. 

Delhi Minister Satyendar Jain Sent To Enforcement Directorate Custody Till  June 9

: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

8:12 AM IST:

കോഴിക്കോട്: കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ  വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു
 
8:11 AM IST:

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ഇതോടെ സ്വർണം കാണാതായത് സംബന്ധിച്ച ദുരൂഹത വർധിച്ചു. ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്..

കൂടുതൽ വായിക്കാം

7:52 AM IST:

ഉത്തരാഖണ്ഡിൽ ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ മരണം 26 ആയി. അപകടത്തിൽ പെട്ട രണ്ടു പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. ഇന്നലെ രാത്രി ഡെറാഡൂണിൽ എത്തിയ ചൗഹാൻ ഉത്തരാഖണ്ഡിൽ തുടരുകയാണ്. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നും പോയ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 

7:43 AM IST:

കൊല്ലം: മൊബൈൽ ഫോൺ അമിത  ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

7:40 AM IST:

മുക്കത്തിന് അടുത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച്  ഒരാൾ മരിച്ചു. വാഹനാപകടത്തിലാണ് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ( 22) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

7:34 AM IST:

വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്

7:30 AM IST:

ഭൂമി അളന്നു നല്കാൻ കൈക്കൂലി ആവശ്യപ്പെട്ട നാല് പേർ വിജിലൻസ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, ഒരു താത്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കാം

7:17 AM IST:

കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്ന് അംഗൺവാടി ഹെൽപ്പറുടെ പരാതി

കൂടുതൽ വായിക്കാം

6:53 AM IST:

കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്  തീപിടുത്തം. മൂന്ന് കടകൾക്ക് ആണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ സംഘം എത്തി. തീ അണയ്ക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

6:38 AM IST: