Malayalam News Highlights: അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും

kerala malayalam news live updates today 21 july 2024

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ദില്ലിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ബെലഗാവി ക്യാന്പില്‍ നിന്നുളള സൈന്യമായിരിക്കും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുക. തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

7:04 AM IST

മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പ

മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പ. ഇന്നലെ രാത്രി ദേവികുളം പഞ്ചായത്ത് ഓഫീസ് സമീപത്ത് നിലയുറപ്പിച്ചു. മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വാഹനങ്ങൾ അൽപനേരം തടഞ്ഞു.

7:04 AM IST

യെമൻ തുറമുഖത്ത് ഇസ്രയേൽ വ്യോമാക്രമണം

യെമൻ തുറമുഖത്ത് ഇസ്രയേൽ വ്യോമാക്രമണം. ഹൂതി നിയന്ത്രണത്തിൽ ഉള്ള ഹുദൈദ തുറമുഖത്ത് ആണ് ആക്രമണം.കനത്ത നാശം, 80 പേർക്ക് പരിക്കെന്ന് ഹൂതികൾ. തുറമുഖത്ത് എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തുന്നു.നിരന്തരം ഹൂതികൾ തുടരുന്ന പ്രകോപനത്തിന് മറുപടി ആണ് ആക്രമണം എന്ന് ഇസ്രയേൽ.

7:04 AM IST: