8:17 AM IST
എലിപ്പനി ബാധിച്ച് മരണം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് സ്വദേശി എ. രാജു ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ചയിൽ ഏറെയായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്
8:16 AM IST
മൃതദേഹവുമായി പ്രതിഷേധം
വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.
8:17 AM IST:
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് സ്വദേശി എ. രാജു ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ചയിൽ ഏറെയായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്
8:16 AM IST: