കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്; ആദ്യ സി പ്ലെയിന്‍ കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്തു

കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ഒരു സമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം.

Kerala first seaplane successfully lands in Kochi

കൊച്ചി: കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ചിറകുനൽകി ജലവിമാനം കൊച്ചി കായലിൽ പറന്നിറങ്ങി. മൂന്നാറിലെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണപ്പറക്കൽ നാളെയാണ്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മറൈൻ ഡ്രൈവിന് സമീപം കൊച്ചി കായലിലേക്ക് ജലവിമാനം പറന്നിറങ്ങിയത്. മൈസൂരുവിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയശേഷമാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. മറൈൻഡ്രൈവിനും ഹിൽപാലസിനും ഇടയിൽ മൂന്നുവട്ടം വട്ടം ചുറ്റി. പിന്നെ കായലിലേക്ക് പറന്നിറങ്ങി. കൊച്ചി മറീനയ്ക്കടുത്ത് നങ്കൂരമിട്ടു. കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്.

ഒരു സമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലിൽ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നൽകി. നാളെ രാവിലെ 9.30ന് കൊച്ചി മറീനയിലാണ് ജലവിമാനത്തിൻറെ പരീക്ഷണ പറക്കലിൻറെ ഉദ്ഘാടനം. കൊച്ചിയിൽ നിന്ന് പറന്നുയർന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ ലാൻറ് ചെയ്തും.

Latest Videos
Follow Us:
Download App:
  • android
  • ios