ബെവ്കോയിൽ മൊത്തം 1600 വനിതാ ജീവനക്കാർ, പുതിയ തീരുമാനമെടുത്ത് സർക്കാർ; എല്ലാവർക്കും പ്രതിരോധ പരിശീലനം നൽകും
പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവ് നൽകി
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്ത് സർക്കാർ. ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പൊലിസ് പ്രതിരോധ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാൻ തീരുമാനിച്ചത്. ആയോധന പരിശീലനം ലഭിച്ച വനിത പൊലിസുകാരാകും എല്ലാ ജിലയിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകുക. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവും നൽകിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം