സംസ്ഥാനത്ത് ആന്റിജൻ, പിസിആർ പരിശോധനകൾ നടത്തുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കി

യാത്രാ ചരിത്രം ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയാൽ  പിസിആർ പരിശോധന നടത്തണം. ആരോഗ്യപ്രവർത്തകർ, പൊലീസ് അടക്കമുള്ളവർക്ക് രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ് നടത്തണം

Kerala Antigen PCR covid test new directions published

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി. ആരോഗ്യവകുപ്പാണ് ആന്റിജൻ, പിസിആർ പരിശോധനകൾ നടത്തുന്നതിനടക്കം വിശദമായ നിർദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്.

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങൾ കണ്ട്‌ തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർക്ക് പി സി ആർ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാൽ ഉടൻ തന്നെ ടെസ്റ്റ് നടത്താനാണ് നിർദ്ദേശം.

നിയന്ത്രിത മേഖലയിൽ നിന്ന് വരുന്നവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചൽ ഉടൻ ആന്റിജൻ പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ ക്ലസ്റ്ററുകളിൽ നിന്നെത്തുന്ന മുൻഗണന വിഭാഗത്തിലെ ആളുകൾക്ക് ആന്റിജൻ പരിശോധന നടത്തും.

യാത്രാ ചരിത്രം ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയാൽ  പിസിആർ പരിശോധന നടത്തണം. ആരോഗ്യപ്രവർത്തകർ, പൊലീസ് അടക്കമുള്ളവർക്ക് രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ് നടത്തണം. മൃതദേഹത്തിൽ ആദ്യം എക്സ്പർട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആർ പരിശോധന നടത്താനുമാണ് നിർദ്ദേശം.

തടവുപുള്ളികൾക്ക് ആന്റിജൻ പരിശോധന നടത്താൻ നിർദ്ദേശിച്ചു. കൊവിഡ് ഭേദമായവരിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ പിസിആർ പരിശോധനയാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios