Malayalam News Live : നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

Prime Ministers reply today in the debate on the motion of thanks

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും.  രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.

7:28 AM IST

'ലോക്സഭ തെരഞ്ഞെടുപ്പിലേത് അടിത്തറയിളക്കുന്ന തോൽവി,

 ലോക്സഭ തെരഞ്ഞെടുപ്പിലേത് അടിത്തറയിളക്കുന്ന തോൽവിയെന്ന വിലയിരുത്തലുമായി സിപിഎം. ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളിൽ വരെ ബിജെപി വോട്ടുയർത്തിയെന്നും പരാമർശം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്. 

7:27 AM IST

'ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു'

ബാധ്യത മറച്ചുവെച്ച് ഡിജിപി  ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരൻ ഉമർ ഷെരീഫ്. പരാതി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി അറിയിപ്പ് വന്നെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിക്കാരൻ.

7:27 AM IST

മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകൾക്കു സി.എം.ആർ.എൽ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസയച്ചിരുന്നു. 

6:24 AM IST

നീറ്റ് പിജി പരീക്ഷ: പുതുക്കിയ തീയതി ഇന്നറിയാം

നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെ തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. 

7:28 AM IST:

 ലോക്സഭ തെരഞ്ഞെടുപ്പിലേത് അടിത്തറയിളക്കുന്ന തോൽവിയെന്ന വിലയിരുത്തലുമായി സിപിഎം. ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളിൽ വരെ ബിജെപി വോട്ടുയർത്തിയെന്നും പരാമർശം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്. 

7:27 AM IST:

ബാധ്യത മറച്ചുവെച്ച് ഡിജിപി  ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരൻ ഉമർ ഷെരീഫ്. പരാതി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി അറിയിപ്പ് വന്നെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിക്കാരൻ.

7:27 AM IST:

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകൾക്കു സി.എം.ആർ.എൽ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസയച്ചിരുന്നു. 

6:24 AM IST: