കണ്ണൂരിൽ ഇന്ന് 16 പേര്‍ക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 6 പേര്‍ ദുബായിൽ നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

 

kannur covid 19 cases

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 6 പേര്‍ വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കണ്ണൂരിൽ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ധര്‍മ്മടം സ്വദേശിയുടെ ഭര്‍ത്താവ്, അഹമ്മദാബാദിൽ നിന്നെത്തിയ ആളുടെ പ്രഥമ പട്ടികയില്‍ ഉണ്ടായിരുന്നയാള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ അറ്റന്‍റര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് സ്ഥിതി ഗുരുതരമാക്കുന്നു. നിലവിൽ 52 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് രോഗമുള്ളത്. 

കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്ന് കേരളത്തിലാകെ 62 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂരിനൊപ്പം പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും  മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

 
 

Latest Videos
Follow Us:
Download App:
  • android
  • ios