Asianet News MalayalamAsianet News Malayalam

സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പാടായെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാ‍ർത്ഥിത്വത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ മുരളീധരൻ 

K muraleedharan mock CPIM says the party dont have good candidates to place in Election
Author
First Published Oct 18, 2024, 2:36 PM IST | Last Updated Oct 18, 2024, 2:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ വലിയ പാടായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ്റെ പരിഹാസം. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ ആളുകൾ വരികയും പോവുകയും ചെയ്യും. എന്നാൽ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ഈ തിരഞ്ഞെടുപ്പിലെ ചർച്ചാകേന്ദ്രം സരിനല്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. എൽഡിഎഫ് സ്ഥാനാർത്ഥി എന്ത് പറയുന്നുവെന്നത് കോൺഗ്രസിന്റെ വിഷയമല്ല. സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പാടായി. പാർട്ടി സഖാക്കൾ തന്നെ പാർട്ടിയെ കുളംതോണ്ടുന്നതിന് ഉദാഹരണമാണ് പി.പി ദിവ്യയെന്നും അദ്ദേഹം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios