Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥിയെ പിൻവലിക്കാം, പക്ഷേ പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം : പി വി അൻവർ

യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട്  പോകുമെന്നും അൻവർ വ്യക്തമാക്കി. 

byelection 2024 need india alliance candidate in palakkad against bjp says pv anvar
Author
First Published Oct 18, 2024, 3:27 PM IST | Last Updated Oct 18, 2024, 3:27 PM IST

തൃശ്ശൂർ : പാലക്കാട്ട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ. ബിജെപിക്കെതിരെ പാലക്കാട്ട്  ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണം. യു ഡി എഫിനോടും എൽഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു. യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട്  പോകുമെന്നും അൻവർ വ്യക്തമാക്കി.  

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാലക്കാടും ചേലക്കരയുംപി.വി അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.  ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് പാലക്കാടും കോൺഗ്രസിൽ നിന്ന് പിണങ്ങി ഇറങ്ങിയ എൻ.കെ.സുധീർ ചേലക്കരയിലും മത്സരിക്കും. ചേലക്കരയിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസിനോട് പിണങ്ങിയിറങ്ങിയതായിരുന്നു സുധീർ. രാവിലെ ഏഷ്യാനെറ്റ്‌ ന്യൂസ് നമസ്തേ കേരളത്തിലൂടെയായിരുന്നു അൻവറിന്റെ ഔദ്യോഗിക പ്രഖ്യാപനം.

'സ്ത്രീകളുടെ താമസം സ്വന്തം ഇഷ്ടപ്രകാരം', ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios