Asianet News MalayalamAsianet News Malayalam

പാർട്ടി വേദിയിൽ പറഞ്ഞതും പറയാത്തതും പുറത്തു വരുന്നു, കെട്ടുറപ്പിനെ ബാധിക്കും, നടപടി വേണം: കെ മുരളീധരൻ

വയനാട് ക്യാമ്പിൽ എനിക്കെതിരെ വിമർശനം ഉണ്ടായെന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ വന്നു.  ഇത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. 

k muraleedharan incharge of Palakkad by-election
Author
First Published Jul 26, 2024, 11:39 AM IST | Last Updated Jul 26, 2024, 11:50 AM IST

കോഴിക്കോട് : പാർട്ടിയുടെ വേദികളിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ ശക്തമായ നടപടി വേണം. വയനാട് ക്യാമ്പിൽ എനിക്കെതിരെ വിമർശനം ഉണ്ടായെന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ വന്നു. ഇതെല്ലാം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. 

''പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് ചുമതല എന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഇന്നലെയാണ് ഔദ്യോഗികമായി കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ ചാർജ് സെക്രട്ടറിമാരുടെ
വില കുറച്ചു കാണിക്കാനല്ല മുതിർന്ന നേതാക്കൾക്ക് ജില്ലകളുടെ ചുമതല നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിന് മുതിർന്ന നേതാക്കളെ ചുമതല ഏൽപ്പിച്ചത്. 

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തെരച്ചിൽ നടക്കുന്ന ഷിരൂരിലേക്ക് കേരള മന്ത്രിമാർ പോകാൻ വൈകി. മന്ത്രിമാർ നേരത്തെ ഷിരൂരിൽ എത്തിയെങ്കിൽ ജനങ്ങൾക്ക് കുറച്ച് കൂടി  ആശ്വാസമാകുമായിരുന്നു. വൈകിയാണ് മന്ത്രിമാരുടെ സന്ദർശനം. സിദ്ധാരാമയ്യ പോയ അന്ന് തന്നെ കേരളാ മന്ത്രിമാരും പോകണമായിരുന്നു. അർജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണം വേദന ഉണ്ടാക്കുന്നതാണ്. ശക്തമായ നടപടി വേണം. കേരളത്തിൽ നാഷണൽ ഹൈവേയുടെ വർക്കിലും അപാകതയുണ്ട്. ഇന്ന് കർണാടകയിൽ നടന്നത് പോലെയുളള  അപകടം ഇവിടെയും വന്നേക്കാമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.  

'ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചത്, പ്രതികൾ 4 പേർ'; കുറ്റപത്രം സമർപ്പിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios