വിവരാവകാശ ലംഘനം, കൊച്ചി കോർപ്പറേഷന് 25,000 പിഴ ശിക്ഷ
വിവരാവകാശ നിയമം പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. വിവരാവകാശ നിയമം പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.
മഴ ശക്തം, 6 ഡാമുകളിൽ റെഡ് അലർട്ട്, കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം
പാലക്കാടും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മുക്കാളിയിലും വാഹനാപകടം ഉണ്ടായി. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.