ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി
അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്.
ബളാൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.