Asianet News MalayalamAsianet News Malayalam

പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞു, എംബിബിഎസ് പാസായില്ലെന്ന് മനസിലായത് പിന്നീട്; വീഴ്ച സമ്മതിച്ച് അധികൃതർ

വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം ലൂക്ക് സമീപിച്ചതെന്ന് ആശുപത്രി മാനേജര്‍ മാനേജ് പാലക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

hospital response on Kozikode fake doctor without degree treats patient resulting in death
Author
First Published Oct 1, 2024, 9:04 AM IST | Last Updated Oct 1, 2024, 9:04 AM IST

കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കോട്ടക്കടവ് ടി എം എച്ച് ആശുപത്രി അധികൃതര്‍. എംബിബിഎസ് പാസ്സാകാത്തയാളെ ഡോക്ടറായി നിയമിച്ചതിൽ വീഴ്ചയുണ്ടായെന്ന് കോട്ടക്കടവ് ടി എം എച്ച് ആശുപത്രി അധികൃതര്‍ തുറന്നു സമ്മതിച്ചു. വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം ലൂക്ക് സമീപിച്ചതെന്ന് ആശുപത്രി മാനേജര്‍ മാനേജ് പാലക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

അബു അബ്രഹാം ലൂക് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇയാളുടെ യോഗ്യത പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായി. ഇയാള്‍ തന്ന രജിസ്ട്രേഷന്‍ നമ്പര്‍ മറ്റൊരു ഡോക്ടറുടേതായിരുന്നു. പരാതി വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലാകുന്നത്. നാലു വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ പരാതി വന്നിരുന്നില്ല. നല്ല ഡോക്ടറെന്ന പേര് ഇയാള്‍ ഇതിനകം സമ്പാദിച്ചിരുന്നുവെന്നും അബു അബ്രഹാം ലൂക്കിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജര്‍ വ്യക്തമാക്കി.  

കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് മരിച്ചത്. ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍ എം ഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. 

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് നെഞ്ചു വേദനയെത്തുടര്‍ന്ന് വിനോദ് കുമാറിനെ ടി എം എച്ച് ആശുപത്രിയില്‍ എത്തിച്ചത്. മുക്കാല്‍ മണിക്കൂറിന് ശേഷം മരിച്ചു. മൂന്ന് ദിവസത്തിനു ശേഷം ബന്ധുവിനെ കാണിക്കാനായി വിനോദ് കുമാറിന്‍റെ മകനായ ഡോക്ടര്‍ അശ്വിന്‍ ഇതേ ആശുപത്രിയിലെത്തിയപ്പോഴാണ് എം ബി ബി എസ് പാസാകാത്ത അബു അബ്രഹാം ലൂകാണ് ചികിത്സ നടത്തിയിരുന്നത് മനസിലായത്. തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതായി അശ്വിന്‍ പറഞ്ഞു. കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എം ബിബിഎസിനു പഠിച്ചിരുന്ന ഇയാള്‍ പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. മറ്റൊരു ഡോക്ടറുടെ രജിസ്റ്റര്‍ നമ്പറാണ് അബു ആശുപത്രിയില്‍ നല്‍കിയത്.  സംഭവത്തില്‍ അബു അബ്രഹാം ലൂകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios