'ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെ'; ആരോഗ്യപ്രശ്നം, സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. 

former mla p aisha potty reveals abandoned active politics due to health issues

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിൽ ഇനിയുണ്ടാകില്ലെന്ന് മുൻ എംഎൽഎ അയിഷ പോറ്റി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് അയിഷ പോറ്റി. സിപിഎം കൊട്ടാരക്കര കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഒന്നരവർഷമായി ആരോ​ഗ്യപ്രശ്നങ്ങൾ മൂലം താൻ ചികിത്സയിലാണെന്ന് അയിഷ പോറ്റി വ്യക്തമാക്കി. 

ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാൻ. അങ്ങനെയിരുന്നത് മാറ്റിവെച്ചിട്ടാ വന്നതെന്ന് ചർച്ച ചെയ്യുന്ന, ആക്ഷേപിക്കുന്നവർക്ക് അറിയില്ല. എന്നെ പാർട്ടി വിശ്വാസമായിട്ട് ഏൽപിച്ച ജോലി ഞാൻ ഭം​ഗിയായിട്ട് ചെയ്ത് തീർത്തു. നൂറ് ശതമാനം. ഞാൻ ആരും എന്നെ അവ​ഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നത്? അയിഷ പോറ്റിയുടെ പ്രതികരണമിങ്ങനെ.

 

Latest Videos
Follow Us:
Download App:
  • android
  • ios