Asianet News MalayalamAsianet News Malayalam

കോളേജിൽ നിന്നും മാനസിക സമ്മർദമുണ്ടായെന്ന് കുടുംബം; അജാസിന്റെ ബന്ധുക്കളും സഹപാഠികളും ഇന്ന് സമരം സംഘടിപ്പിക്കും

സെമസ്റ്റർ പരീക്ഷ കടുപ്പമായിരുന്നതിനുള്ള മനോവിഷമമാണ് അജാസ് ഖാന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനമെങ്കിലും ഇത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറല്ല.

family members and friends of college student who found dead at kottayam to protest infront of campus today
Author
First Published Sep 23, 2024, 7:48 AM IST | Last Updated Sep 23, 2024, 7:49 AM IST

കോട്ടയം: എസ്എംഇ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച് കുടംബം. അജാസിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുമ്പിൽ സമരം സംഘടിപ്പിക്കും. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം രണ്ടാം തീയ്യതിയായിരുന്നു കോട്ടയം എസ്എംഇ കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഒന്നാം വര്‍ഷ എംഎൽടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിൽ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറല്ല. 

പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദമല്ല കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മകന് മാനസിക പീഡനം എൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് ഇന്ന് കോളേജിന് മുന്നിൽ കുടുംബം സമരം ചെയ്യും. അതേ സമയം ബസുക്കൾക്ക് പറയാനുള്ളത് കേൾക്കുമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios