മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പിവി അൻവർ, പുതിയ കവർ ഫോട്ടോ പ്രവർത്തകർക്ക് ഒപ്പം

സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. 

pv anvar Changed his facebook cover photo with pinarayi vijayan

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. 

കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു.  ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട്‌ എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios