Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ യോഗം ഓരോ മാസത്തിലും ചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Delay for taking decisions on files in education department will not be entertained says minister V Sivankutty
Author
First Published Jul 22, 2024, 7:55 PM IST | Last Updated Jul 22, 2024, 7:55 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഫയൽ അദാലത്തിലൂടെ നിയമപ്രകാരം പരിഹരിക്കാനാവുന്ന എല്ലാ ഫയലുകളും തീർപ്പാക്കണം. 

പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകളുടെ സംഘാടനത്തിൽ സജീവമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് മികച്ച പിന്തുണയുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തണം. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ യോഗം ഓരോ മാസത്തിലും ചേരണം. ഡിഇഒ,എഇഒ തലത്തിലുള്ള യോഗങ്ങളും വിളിച്ചു ചേർക്കണം. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾക്കും അടിയന്തരശ്രദ്ധ നൽകണം. രക്ഷകർതൃ - അധ്യാപക സംഘടനാ യോഗങ്ങൾ സമയാസമയം വിളിച്ചു ചേർക്കണമെന്നും നിർദേശം നൽകി. 

സാംക്രമിക രോഗങ്ങൾ ഉണ്ടാവുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ശ്രദ്ധാപൂർവ്വം ഇടപെടണം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃപരമായ പങ്കുവഹിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios