ബാസിത്തിന് ഫിഫ്റ്റി, വിജയവഴിയില്‍ ട്രിവാന്‍ഡ്രം റോയല്‍സ്! ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ അഞ്ച് വിക്കറ്റ് ജയം
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ജയം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 48 പന്തില്‍ 72 റണ്‍സുമായി പുറത്താവാതെ നിന്ന സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ റോയല്‍സ് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്ന് അബ്ദുള്‍ ബാസിതാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ വിഷ്ണു രാജിന്റെ (0) വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റിയ ബഷീര്‍ (38) - ഗോവിന്ദ് ദേവ് (35) എന്നിവര്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിരിച്ചടിച്ച ഗ്ലോബ്‌സ്റ്റാര്‍സ് പൊടുന്നനെ നാല് വിക്കറ്റ് സ്വന്തമാക്കി. ഇരുവര്‍ക്കും പുറമെ ജോഫിന്‍ ജോസ് (4), ഷാരോണ്‍ എസ് എസ് എന്നിവര്‍ മടങ്ങി. ഇതോടെ 13.5 ഓവറില്‍ അഞ്ചിന് 90 എന്ന നിലയിലായി റോയല്‍സ്.
ജോഷ് ഇന്‍ഗ്ലിസിന് സെഞ്ചുറി! രണ്ടാം ടി20യിലും സ്‌കോട്‌ലന്‍ഡിനെ തുരത്തി ഓസീസ്; പരമ്പര
എന്നാല്‍ ബാസിത്തിന്റെ വെടിക്കെട്ട് വിജയമൊരുക്കി. 22 പന്തുകല്‍ മാത്രം നേരിട്ട താരത്തിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടാായിരുന്നു. അഖില്‍ എം എസ് (9) ക്യാപ്റ്റനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, സല്‍മാന്‍ ഒഴികെ ഗ്ലോബ്‌സ്റ്റാര്‍സ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (0) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
സഞ്ജയ് രാജ് (18), അരുണ്‍ കെ എ (10), അജ്‌നാസ് എം (21), അന്‍ഫല്‍ (4), അഭിജിത് പ്രവീണ്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശ്രീഹരി എസ് നായര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് മത്സരങ്ങളില്‍ രണ്ട് ജയമാണ് റോയല്‍സിന്. ഗ്ലോബ് സ്റ്റാര്‍സ് മൂന്നില്‍ രണ്ട് മത്സരവും പരാജയപ്പെട്ടു.