പ്രതിരോധ ശേഷിക്ക് ഹോമിയോ; അശാസ്ത്രീയയ്ക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കരുതെന്നും ഐഎംഎ

നേരത്തെ 2020 മാർച്ച് ആറിന് കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ച് പട്ടിക സഹിതമാണ് കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നത്.

Decision to provide Homeopathy prescription faces criticism from IMA

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തും എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് രോഗ ചികിത്സയെ വഴി തെറ്റിക്കരുതെന്ന് ഐഎംഎ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയയ്ക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കരുതെന്നും ഐഎംഎ പറയുന്നു. ലോക്ക് ഡൗണ് ശാസ്ത്രീയമായി മാത്രമേ പിൻവലിക്കാവു എന്നും ഐഎംഎ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

നേരത്തെ 2020 മാർച്ച് ആറിന് കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ച് പട്ടിക സഹിതമാണ് കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നത്. പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലത്തില്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്നാണ് വിവരം. 

Also Read: കൊവിഡ് 19; മരുന്ന് ഗവേഷണത്തില്‍ പുരോഗതിയോ ?
 

അതേ സമയം  ധാരാളം ഹോമിയോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന കേരളത്തിൽ നടപ്പാക്കിയില്ല. ഹോമിയോ പ്രതിരോധ ഔഷധമെന്ന നിലയിൽ നൽകിയിരുന്നെങ്കിൽ സംസ്ഥാനത്ത് രോഗം ഇത്രയും വ്യാപകമാവുകയില്ലായിരുന്നുവെന്നും ചൂണ്ടികാണിച്ച് ഹൈക്കോടതിയില്‍ ഹർജി വന്നിരുന്നു. എന്നാൽ കൊവിഡ് ചികിത്സയ്‌ക്കും പ്രതിരോധത്തിനുമായി അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

Also Read: വ്യാഴാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കും; വാക്സിന്‍ വിജയ സാധ്യത 80 ശതമാനം...

 

Latest Videos
Follow Us:
Download App:
  • android
  • ios