Asianet News MalayalamAsianet News Malayalam

'കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല, ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ നിമിത്തം'; കണ്ണൂർ കളക്ടർ

നവീൻ ബാബുവിന്റെ മരണം ദൌർഭാഗ്യകരം. വിദ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചോയെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ കളക്ടർ

Death of Kannur ADM Naveen Babu kannur collector Arun K  Vijayan reaction
Author
First Published Oct 19, 2024, 10:57 AM IST | Last Updated Oct 19, 2024, 11:31 AM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം ദൌർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കളക്ടർ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ട്. സ്റ്റാഫ് കൌൺസിൽ ആയിരുന്നു പരിപാടിയുടെ സംഘാടകർ. എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കളക്ടർ തയ്യാറായില്ല. പ്രോട്ടോക്കോൾ ലംഘനം ആവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്നും കളക്ടർ അരുൺ  കെ വിജയൻ പ്രതികരിക്കുന്നത്. 

കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ രൂക്ഷമായ വിമർശനമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ഇന്ന് നടത്തിയത്. കളക്ടർ ലീവ് അടക്കമുള്ള കാര്യങ്ങളിൽ നടത്തിയ സമീപനത്തേക്കുറിച്ചും നവീൻ ബാബുവിന്റെ അമ്മാവൻ കളക്ടർക്കെതിരെ  പ്രതികരിച്ചിരുന്നു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളിൽ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാൻ മടിക്കും. അഥവാ ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏൽപ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടർ അരുൺ കെ വിജയൻ എന്നുമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ ആരോപിച്ചത്. 

നവീൻ ബാബുവിന്റെ  മരണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കളക്ടർക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങൾക്ക് വേണ്ടെന്നാണ് ബാലകൃഷ്ണൻ കളക്ടറുടെ അനുശോചന കുറിപ്പിനേക്കുറിച്ച് പറഞ്ഞത്. പൊലീസിന് ശ്രമിച്ചാൽ ഗൂഡാലോചന നടത്തിയവരെ ചോദ്യം ചെയ്യാൻ സാധിക്കും. ജില്ലയുടെ അധികാരിയായ കളക്ടർ ദിവ്യ സംസാരിച്ചതിനേ തിരുത്താനോ പിന്നീട് നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇതും നവീനിനെ വിഷമം തോന്നാൻ കാരണമായിട്ടുണ്ട്. നവീൻ ബാബു അത്തരക്കാരനല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കളക്ടർക്ക് പറയാമായിരുന്നു. ഒരു പക്ഷേ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പേടിയായിരിക്കാമെന്നും ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ദിവ്യ പോയതിന് ശേഷം ഒരു ആശ്വാസ വാക്കുപോലും പറയാൻ കളക്ടർ തയ്യാറായില്ല. മരണത്തിന് ശേഷം നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാൽ യാത്രയയപ്പ് ചടങ്ങിലെ സംഭവങ്ങൾക്ക് ശേഷം ഒരു ആശ്വാസ വാക്ക് പറയാൻ കളക്ടർ അരുൺ കെ വിജയൻ തയ്യാറായില്ലെന്നും നവീൻ ബാബുവിന്റെ അമ്മാവൻ ആരോപിച്ചത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios