Asianet News MalayalamAsianet News Malayalam

സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറം, കോൺഗ്രസുമായി സഖ്യം വേണം, സിപിഐ മലപ്പുറം ജില്ലാക്യാമ്പിൽ വേറിട്ട ആവശ്യം

രാജ്യവ്യാപകമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിന് ?സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയും

cpi malappuram camp criticise CPM
Author
First Published Jul 5, 2024, 9:44 AM IST

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ ക്യാമ്പിൽ സി.പി.എമ്മിനെതിരെ വിമർശനം. സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എം കടുംപിടുത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിന് ? സി.പി.എം അവഗണന സഹിക്കാവുന്നതിലും അപ്പുറമെന്നും പ്രതിനിധികൾ പറഞ്ഞു. ആഭ്യന്തര വകുപ്പ് ദുർബലമെന്നും തിരൂരിലെ ക്യാമ്പിൽ വിമര്‍ശനം ഉയര്‍ന്നു. കൂടുതൽ ചർച്ചകളിലേക്ക് കടക്കാൻ നേതൃത്വം അനുവദിച്ചില്ല. ഇത്തരം ചർച്ചകൾ ക്യാമ്പിൽ വേണ്ടെന്നും നേതൃത്വം വിലക്കി.

എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം: കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

ലോക് സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി  ബിനോയ്‌ വിശ്വം പറഞ്ഞു . പരാജയത്തെ പരാജയമായി അംഗീകരിച്ച് വീഴ്ചകൾ കണ്ടെത്തി തിരുത്തണം.ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം മലപ്പുറം തിരൂരില്‍ പറഞ്ഞു.

SFI തുടരുന്നത് പ്രാകൃതമായ സംസ്കാരം,തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം

Latest Videos
Follow Us:
Download App:
  • android
  • ios