കേരളത്തിലാദ്യമായി നാലായിരം കടന്ന് പ്രതിദിന കൊവിഡ് കണക്ക്; 4351 പേര്‍ക്ക് കൂടി രോഗം, 10 മരണം

 351 കേസുകൾ ഉറവിടമറിയാത്തതാണ്. 71 ആരോഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid updates kerala september 17

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പ‍ർക്കം മൂലം രോ​ഗബാധയുണ്ടായത് 4081 പേ‍ർക്കാണ്.  351 കേസുകൾ ഉറവിടമറിയാത്തതാണ്.  71 ആരോഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

കൊവിഡ് ബാധ വളരെക്കൂടിയ ദിവസമാണിന്ന്. 4351 പേ‍ർക്കാണ് ഇന്ന് രോ​ഗം. ഇതു വളരെ ആശങ്കാജനകമാണ്. ഇന്ന് പത്ത് പേരാണ് മരിച്ചത്. 34314 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇന്നത്തെ കണക്കിൽ സമ്പ‍ർക്കം മൂലം രോ​ഗബാധയുണ്ടായത് 4081 പേ‍ർക്കാണ്. ഉറവിടം അറിയാത്ത 351 കേസുകളുമുണ്ട്. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ ആരോ​ഗ്യപ്രവ‍ർത്തകർ 71 പേരാണ് . കഴിഞ്ഞ  24 മണിക്കൂറിൽ 45730 സാംപിളുകൾ പരിശോധിച്ചു. അതിലാണ് 4531 പേ‍ർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗവിമുക്തരായത് 2737 പേരാണ്. രോ​ഗബാധയുടെ തീവ്രത തിരുവനന്തപുരത്താണ് അതിശക്തമായിട്ടുള്ളത്. ഇന്ന് 820 പേ‍ർക്ക് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 721 ഉം സമ്പർക്കം വഴിയാണ് രോ​ഗം. ഉറവിടം വ്യക്തമല്ലാത്ത 83 പേരും ഉണ്ട്. തലസ്ഥാന ജില്ലയെ സംബന്ധിച്ച് രോ​ഗനിയന്ത്രണപ്രവർത്തം ഏറെ ശക്തമാക്കിയെങ്കിലും വ്യാപനം കുറയുന്നില്ല. ആറ് ജില്ലകളിൽ മുന്നൂറിന് മുകളിലാണ് കൊവിഡ് കേസുകൾ. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസ‍ർകോട് 319. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രത്യേകത ഉറവിടം വ്യക്തമല്ലാത്ത കേസ് വ‍ർധിക്കുന്നുവെന്നതാണ്.

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമാണ്. ഇന്നലെ 468 പേ‍ർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 161 പേരും കോഴിക്കോട് ന​ഗരപരിധിയിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545 ആണ്. സമ്പ‍ർക്ക വ്യാപനം കൂടുതലുള്ളതും കോ‍ർപ്പറേഷനിലാണ്. സെൻട്രൽ മാർക്കറ്റ് ക്ലസ്റ്ററിൽ 180 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. വടകര എടച്ചേരിയിലെ തണൽ അ​ഗതിമന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് രോ​ഗമുണ്ടായി. ഇവിടുത്തെ അന്തേവാസികൾ പ്രായമായവരും മറ്റു അസുഖങ്ങളുള്ളവരുമാണ്. കോഴിക്കോട് മെഡി.കോളേജിൽ നിന്നും പ്രത്യേക ടീമിനെ ഇവിടെ വിന്യസിച്ചു. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഹൗസ് സർജൻമാരുടെ കുറവുള്ളതിനാൽ മേപ്പാടി വിംഎസ് മെഡിക്കൽ കോളേജിൽ പകുതി ഹൗസ് സർജൻമാരുടെ സേവനം ഡിഎംഒയ്ക്ക് വിട്ടുനൽകും, കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ചികിത്സാകേന്ദ്രത്തിന് പുറമേ നാല് സർക്കാർ ആശുപത്രിയിലും പന്ത്രണ്ട് സ്വകാര്യ ആശുപത്രിയിൽ പത്ത് സിഎഫ്എൽടിസിയിലുമായി ചികിത്സ നടക്കുന്നു.

കാസർകോട് 15 ദിവസം കൊണ്ട് 2386 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ 2272  പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. നിലവിലുള്ള മാർ​ഗ്​ഗനി‍ർദേശപ്രകാരം പ്രത്യേക ആവശ്യങ്ങൾക്ക് അൻപത് പേർ വരെ കൂട്ടം കൂടാം. സെപ്തംബർ 21 മുതൽ രാഷ്ട്രീയ, മതം, സാംസ്കാരിക കൂട്ടായ്മകൾക്ക് അനുമതിയുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനു അനുവാദം നൽകാനാവില്ല. ആളുകളെ കൂടുതൽ കൂട്ടാൻ മത്സരം നടക്കുന്ന കാഴ്ചയാണ് കാണുന്നത്. അപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ ഒരുതരത്തിലും പാലിക്കുന്നില്ല എന്നു കൂടാതെ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് കാര്യങ്ങൾ. പൂർണമായും പ്രോട്ടോക്കോൾ ലംഘനം നടക്കുന്നു. ക്രമസമാധാന പ്രശ്നങ്ങളുമുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. പൊതുസ്വകാര്യ മുതൽ നശിപ്പിക്കുന്ന കുറ്റകൃത്യവും നടക്കുന്നു. സ്വാഭാവികമായും ഇത്തരം ചെയ്തികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കേണ്ടി വരും. പകർച്ചവ്യാധി ലംഘനം തടയൽ അടക്കമുള്ള നിയമം ഇവർക്കെതിരെ സ്വീകരിക്കും. ആൾക്കൂട്ടം ചേരുന്നത് വിലക്കി ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

updating...

Latest Videos
Follow Us:
Download App:
  • android
  • ios