വയനാട്ടിലെ കൊവിഡ് ബാധിത ഗുരുതരാവസ്ഥയില്‍; ദുബായില്‍ നിന്നെത്തിയത് ഒരുദിവസം മുമ്പ്
ബുധനാഴ്‍ചയാണ് കൊച്ചി വഴി ഇവരെ ബഹൈറിനില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിച്ചതിന് പിന്നാലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കോഴിക്കോട്: ദുബായില്‍ നിന്ന് എത്തിയ കൊവിഡ് ബാധിതയായ വയനാട് സ്വദേശിയുടെ നില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ കാന്‍സര്‍ രോഗി കൂടിയാണ്. ബുധനാഴ്‍ചയാണ് കൊച്ചി വഴി ഇവരെ ബഹൈറിനില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിച്ചതിന് പിന്നാലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അതേസമയം ദുബായില്‍ നിന്നെത്തിയ രണ്ടുപേരെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 180 യാത്രക്കാരുമായി ദുബായില്‍ നിന്ന് ഇന്നലെയാണ് തിരുവനന്തപുരത്ത് വിമാനമെത്തിയത്. ഇവരില്‍ 106 പേരെ ഹോം ക്വാറന്‍റൈനിലും 72 പേരെ കെയര്‍ സെന്‍ററുകളിലേക്കും മാറ്റി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം - 90, കൊല്ലം - 32, പത്തനംതിട്ട - 27,ആലപ്പുഴ - 18, കോട്ടയം - 1, എറണാകുളം - 2, തൃശൂര്‍ - 4, തമിഴ്‌നാട് - 6.
Read More: വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി