രോഗിക്ക് കൊവിഡ്; കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു
കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടക്കം പതിനഞ്ചോളം പേർ ക്വാറന്റൈനിലാണ്.
ആലപ്പുഴ: ചികിത്സയ്ക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടക്കം പതിനഞ്ചോളം പേർ ക്വാറന്റൈനിലാണ്.
ആലപ്പുഴ ജില്ലയിൽ ഇന്ന് 139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 122 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 1404 പേർ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിലുണ്ട്. 2008 പേർ ഇതുവരെ ജില്ലയിൽ രോഗമുക്തരായി.
Read Also: പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം; 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ അനുവദിക്കുമെന്ന് സർക്കാർ...