കൊല്ലത്ത് 15 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഒരാളുടെ ഉറവിടം കണ്ടെത്താനായില്ല

ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  10  പേര്‍  വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി.   15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 

Covid  for15 more in Kollam by contacts  And cases where the source is unknown

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  10  പേര്‍  വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി.   15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.  ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.  ഇന്ന് ജില്ലയില്‍  8 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ വിവരങ്ങൾ

1)പട്ടാഴി സ്വദേശിയായ 36 വയസുളള യുവാവ്.   ജൂലൈ 28 ന് ചെന്നൈയില്‍ നിന്നും ഡ്രൈവറോടും മറ്റു 2 പേരോടൊപ്പവും ടാക്‌സിയില്‍ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.    

2)ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 36 വയസുളള യുവാവ്.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

3)ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 34 വയസുളള യുവതി.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

4)ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 14 വയസുളള പെണ്‍കുട്ടി.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. മാതാപിതാക്കളുമായി ജൂലൈ 27 ന് P 413 ന്റെ വീട് സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

5)ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനിയായ 75 വയസുളള സ്ത്രീ.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. P 413 ന്റെ ഭാര്യാമാതാവും അതേ വീട്ടില്‍ താമസവുമാണ്.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

6)പന്മന സ്വദേശിയായ 36 വയസുളള യുവാവ്.   ജൂണ്‍  26 ന്  ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തെത്തി.  അവിടെ നിന്നും കായംകുളം സ്വദേശിയായ മറ്റൊരാളോടൊപ്പം ടാക്‌സിയില്‍ സഞ്ചരിച്ചു. വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.    

7)പന്മന സ്വദേശിയായ 37 വയസുളള യുവതി.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ P 414 ന്റെ ഭാര്യയാണ്. ഒരേ വീട്ടില്‍ താമസിച്ചിരുന്നു.     ജൂലൈ 6 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു. 

8)പന്മന സ്വദേശിയായ 4 വയസുളള ആണ്‍കുട്ടി.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിത്രമില്ലാത്തതുമായ P 414 ന്റെ സമ്പര്‍ക്കത്തില്‍ വന്ന കുട്ടിയും P 452 ന്റെ സഹോദരപുത്രനുമാണ്. ജൂലൈ 6 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

9)ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനിയായ 25 വയസുളള യുവതി.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ മകളാണ്.   3 മാസം ഗര്‍ഭിണിയായ യുവതി.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

10)ചവറ പുതുകാട് സ്വദേശിയായ 36 വയസുളള യുവാവ്.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ ജാമാതാവാണ്.   സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

11)ചവറ പുതുകാട് സ്വദേശിനിയായ 6 വയസുളള പെണ്‍കുട്ടി.   ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 455  ന്റെ  മകളാണ്.  ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ വീട്ടില്‍ ജൂണ്‍ 4 മുതല്‍ താമസിച്ച് വരികയായിരുന്നു.   സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

12)പെരിനാട് വെളളിമണ്‍ സ്വദേശിയായ 19 വയസുളള യുവാവ്.     ജൂലൈ 4 ന് കസാഖിസ്ഥാനില്‍ എയര്‍ ഇന്ത്യ KI 1920 ഫ്‌ലൈറ്റില്‍ (സീറ്റ് നം. 17 സി) കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

13)ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 58 വയസുളള സ്ത്രീ.  ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്നു.   ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ സമ്പര്‍ക്ക കേസാണെന്ന് സംശയിക്കുന്നു.   സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.   

14)മുളവന സ്വദേശിയായ 28 വയസുളള യുവാവ്.  ജൂലൈ 2 ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയില്‍ G 90785 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC യില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

15)കൊട്ടിയം തഴുത്തല സ്വദേശിയായ 28 വയസുളള യുവാവ്.  ജൂലൈ 2 ന് ദുബായില്‍ നിന്നും എയര്‍ അറേബ്യയില്‍ G 90785 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 11 എ) ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC യില്‍ കൊല്ലത്തും തുടര്‍ന്ന് ടാക്‌സിയില്‍ സഞ്ചരിച്ച്  സ്ഥാപനനിരീക്ഷണത്തിലും പ്രവേശിച്ചു.   രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

16)അലയമണ്‍ സ്വദേശിയായ 58 വയസുളള പുരുഷന്‍.  സൗദി അറേബ്യയില്‍ നിന്നും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

17)ശാസ്താംകോട്ട സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

18)പവിത്രേശ്വരം സ്വദേശിയായ 27 വയസ്സുള്ള യുവാവ്.  ജൂലൈ 2 ന് ദുബായില്‍ നിന്നും എത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

19)ശാസ്താംകോട്ട സ്വദേശിനിയായ 64 വയസുളള സ്ത്രീ.  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

20)ആദിച്ചനല്ലൂര്‍ സ്വദേശിയായ 45 വയസുളള പുരുഷന്‍.  ജൂണ്‍ 26 ന് ഖത്തറില്‍ നിന്നുമെത്തി.   സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

21)പ്ലാപ്പളളി സ്വദേശിനിയായ 32 വയസുളള യുവതി.  ജൂണ്‍ 28 ന് ദുബായില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

22)പ്ലാപ്പളളി സ്വദേശിനിയായ 1 വയസുളള ബാലിക.  ജൂണ്‍ 28 ന് ദുബായില്‍ നിന്നുമെത്തി.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

23)പന്മന സ്വദേശിനിയായ 30 വയസുളള യുവതി.  രോഗബാധ ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

24)പിറവന്തൂര്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍.  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

25) കൊല്ലം സ്വദേശിയായ 74 വയസുളള പുരുഷന്‍.   സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

26) കൊല്ലം സ്വദേശിയായ 30 വയസുളള യുവാവ്.   മദ്ധ്യപ്രേദേശില്‍ നിന്നുമെത്തി.    സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

27)ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 54 വയസുളള സ്ത്രീ.   സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

28)കൊല്ലം കരിക്കോട് സ്വദേശിനിയായ 47 വയസുളള സ്ത്രീ.    ഒമാനില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios