രണ്ട് രോഗികൾക്ക് കൊവിഡ്, കോട്ടയം ജനറൽ ആശുപത്രിയിലെ മൂന്ന് വാർഡുകൾ അടച്ചു

മൂന്നു വാര്‍ഡുകളിലെയും മറ്റു രോഗികളെയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ആന്‍റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. 

covid 19 two patients affected with coronavirus three wards of kottayam general hospital closed

കോട്ടയം: ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയിലെ മൂന്നു വാര്‍ഡുകള്‍ താത്കാലികമായി അടച്ചു. നാല്, ഏഴ്, എട്ട് വാര്‍ഡുകളാണ് അടച്ചത്. നാളെ അണുനശീകരണം നടത്തിയശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരു ഡോക്ടറും മൂന്നു ഹൗസ് സര്‍ജന്‍മാരും രണ്ടു സ്റ്റാഫ്‌നഴ്‌സുമാരും ക്വാറന്‍റീനില്‍ പ്രവേശിച്ചു.

മൂന്നു വാര്‍ഡുകളിലെയും മറ്റു രോഗികളെയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ആന്‍റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. 

പ്രസവം കഴിഞ്ഞ സ്ത്രീക്കാണ് നാലാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതേ വാര്‍ഡിലെ മറ്റു രോഗികളെ ആറാം വാര്‍ഡില്‍ ക്വാറന്‍റീനിലേക്ക്

മെഡിസിന്‍ വാര്‍ഡില്‍ മൂത്രാശയ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഏഴ്, എട്ട് വാര്‍ഡുകളും അട്ക്കുകയായിരുന്നു. മറ്റു രോഗികളില്‍ സാരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ക്വാറന്‍റീനിൽ കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു. ബാക്കിയുള്ളവരെ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios