വിവാഹ വേദി മുതല്‍ കരോള്‍ വരെ നീളുന്ന പ്രതിഷേധം; വൈറലായി ചിത്രങ്ങള്‍

നോ സിഎഎ, നോ എന്‍ആര്‍സി തുടങ്ങിയ ബോര്‍ഡുകള്‍ പിടിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലെന്ന് യുവദമ്പതികള്‍ 

Couples are now use wedding photo shoots to protest against CAA and NRC

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സാധിക്കുന്ന വേദികളില്‍ എല്ലാം പ്രതിഷേധ പ്രകടനം നടത്തുകയാണ് യുവതലമുറ. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് യുവതലമുറയുടെ അത്തരം പ്രതിഷേധങ്ങള്‍. ജാതിമത ഭേദമില്ലാതെയാണ് അത്തരം പ്രതിഷേധങ്ങളില്‍ ഏറിയപങ്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. 

വിവാഹ വേദി, വിവാഹ ഘേഷയാത്ര എന്തിന് കരോള്‍ പോലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള വേദിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹവേദിയില്‍ നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള വേദിയാക്കി മാറ്റി കേരളത്തിലെ കുറച്ച് യുവദമ്പതികള്‍ ട്വിറ്ററില്‍ അവരുടെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്. നോ സിഎഎ, നോ എന്‍ആര്‍സി തുടങ്ങിയ ബോര്‍ഡുകള്‍ പിടിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലെന്ന് യുവദമ്പതികള്‍ വിശദമാക്കുന്നു. 

വിവാഹവേദികള്‍ ഒത്തിരിയാളുകള്‍ എത്തുന്ന വേദിയാണ് നിയമത്തെക്കുറിച്ചുള്ള പ്രതിഷേധം ഒരുപാട് പേരിലേക്ക് എത്താന്‍ ഇത്തരം ചെറു സൂചകങ്ങള്‍ സഹായിക്കുമെന്നാണ് യുവദമ്പതികളുടെ അഭിപ്രായം. 

Latest Videos
Follow Us:
Download App:
  • android
  • ios