എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കണ്ണൂർ എസ് എൻ കോളേജിൽ സംഘർഷം
യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രികതള്ളിയതിലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ പ്രതിഷേധക്കാർ പത്ത് മിനിറ്റോളം പൂട്ടിയിട്ടു.
കണ്ണൂർ: കണ്ണൂർ എസ് എൻ കോളേജിൽ സംഘർഷം ഉണ്ടായി. യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ പ്രതിഷേധക്കാർ പത്ത് മിനിറ്റോളം പൂട്ടിയിട്ടു.
എസ്എഫ്ഐ പത്രിക തള്ളിയതോടെ കെ എസ് യു ജനറൽ ക്യാപ്റ്റൻ സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ പൂട്ടിയിട്ടത്. സംഘർഷാവസ്ഥയെത്തുടർന്ന് കോളേജ് ക്യാമ്പസിൽ പൊലീസിനെ വിന്യസിച്ചു. മുഴുവൻ നാമനിർദ്ദേശ പത്രികകളും എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള അധ്യാപിക പറഞ്ഞു. റിട്ടേണിങ്ങ് ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. നാളെ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.