ആന്‍റിജൻ പരിശോധനയെ ചൊല്ലി തര്‍ക്കം; കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് പ്രതിഷേധം

രണ്ടാഴ്ചയായി അടച്ചിട്ട പ്രദേശത്ത് രോഗബാധ കുറഞ്ഞതിനാൽ ഇളവുകൾ അനുവദിക്കണമെന്നും പ്രതിഷേധക്കാര്‍. 

compulsory antigen test protest in kasaragod

കാസര്‍കോട്: കാസര്‍കോട്  നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കടലിൽ പോകുന്നതിന് മുൻപ് ആന്‍റിജൻ പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. മുന്നൂറോളം വരുന്ന മത്സ്യതൊഴിലാളികൾ ആണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ആന്‍റിജൻ പരിശോധന നിര്‍ബന്ധമാക്കില്ലെന്ന് ആര്‍ഡിഒ ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ തീരദേശ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിരുന്നത്. രോഗ വ്യാപന നിരക്ക് കുറഞ്ഞത് കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നും മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു. 

തീരദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്ത് മാറ്റണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios