ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യം; പ്രതികരിച്ച് മുഖ്യമന്ത്രി

ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി.

churches mosques etc will not be open soon says cm pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതി​ഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

"ലോക്ക് ഡൗൺ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണ്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകും."

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു. വിദേശത്ത് നിന്ന് വന്ന 9 പേർക്കും രോഗം സ്ഥിരീകരിച്ചു. അങ്ങനെ സംസ്ഥാനത്ത് ആകെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios